എളുപ്പം നമുക്ക് റസ്റ്റോറൻറ് സ്റ്റൈലിൽ ഒരു ബിരിയാണി പെട്ടെന്ന് തയ്യാറാക്കാം, ഇന്ന് അറിയാം

എളുപ്പം നമുക്ക് റസ്റ്റോറൻറ് സ്റ്റൈലിൽ ഒരു ബിരിയാണി പെട്ടെന്ന് തയ്യാറാക്കാം.

ഇതിനായി ഒരു ബൗളിലേക്ക് 400 ഗ്രാം കൈമ റൈസ്/ ജീരാ റൈസ് അല്ലെങ്കിൽ ബിരിയാണി വയ്ക്കാനുള്ള ഏത് അരി ആയാലും കുഴപ്പമൊന്നുമില്ല, എന്നിട്ട് അത് രണ്ടുമൂന്നു വട്ടം കഴുകി നിറയെ വെള്ളം ഒഴിച്ച് 30 മിനിറ്റ് കുതിരാൻ വേണ്ടി വയ്ക്കണം.

ഈ സമയം ബിരിയാണി വയ്ക്കുന്ന കുക്കർ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് അതിലേക്ക് 4 കരയാമ്പൂ, ഒരു ചെറിയ കഷ്ണം പട്ടയും, മൂന്ന് ഏലക്കായ ഇട്ട് അതൊന്നും മൂത്ത് വരുമ്പോൾ അതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കളർ മാറാതെതന്നെ നല്ലപോലെ ഒന്ന് വാട്ടി എടുക്കണം.

ഇത് വാടി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, 2 ടേബിൾ സ്കൂൾ ഉണക്കമുന്തിരി, എരിവിന് അനുസരിച്ച് 2-3 പച്ചമുളക് മുറിച്ച് ഇട്ടു അതൊന്നു മൂത്തുവരുമ്പോൾ അതിലേക്ക് 50 ഗ്രാം ബീൻസ് ചെറുതായരിഞ്ഞത്, 50ഗ്രാം ക്യാരറ്റ് വളരെ ചെറിയ പീസായി അരിഞ്ഞത്, ഒരു വലിയ ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത്, മൂന്നു ടേബിൾ സ്പൂൺ ഗ്രീൻപീസ് ഒന്ന് വെള്ളത്തിലിട്ട് കുതിർത്തത് ചേർത്ത് മിക്സ് ചെയ്യാം.

ഇനി ഇതിലേതെങ്കിലും താൽപര്യമില്ലാത്ത പച്ചക്കറി ഉണ്ടെങ്കിൽ നമുക്ക് അത് ഇടേണ്ടതില്ല. അതിനുശേഷം ഒരു വലിയ തക്കാളി അരിഞത് ചേർത്ത് മിക്സ് ചെയ്തു അതിലേക്ക് ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടി (സാധാ മുളകുപൊടി ആണെങ്കിൽ കുറച്ചു ചേർത്താൽ മതിയാകും), പിന്നെ രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ബിരിയാണി മസാല (ബിരിയാണി മസാല ഇല്ലെങ്കിൽ ഗരം മസാല അര ടീസ്പൂൺ ചേർത്താൽ മതിയാകും).

ശേഷം എല്ലാംകൂടി വഴറ്റി പച്ചമണം മാറി വരുമ്പോൾ അതിലേക്ക് അരക്കപ്പ് കട്ടതൈര് ചേർത്ത് കൊടുത്തു വീണ്ടും നല്ലപോലെ മിക്സ് ചെയ്ത് കുതിർന്ന അരി വെള്ളം കളഞ്ഞ് ഇട്ടുകൊടുത്തു നല്ലപോലെ മിക്സ് ചെയ്തതിനുശേഷം രണ്ടര കപ്പ് വെള്ളമൊഴിച്ചു കൊടുക്കണം (ഒരു കപ്പ് അരിക്ക് ഒന്നേകാൽ കപ്പ് വെള്ളമാണ് അളവ്, നീളംകൂടിയ അരി ആണെങ്കിൽ ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം വരെ ഒഴിക്കാം), പിന്നെ ആവശ്യത്തിനുള്ള ഉപ്പും, ഒരു ചെറിയ പിടി മല്ലിയില നുറുക്കിയത് കൂടി ചേർത്ത് മിക്സ് ചെയ്തു കുക്കർ അടച്ചു മീഡിയം തീക്ക്‌ കുറച്ചു താഴെയായി എന്നാൽ ചെറുതീയിൽ അല്ലാത്ത രീതിയിൽ രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക.

രണ്ടു വിസിൽ വരുമ്പോ അത് ഓഫ് ചെയ്തു അതിൻറെ പ്രെഷർ പോയതിനു ശേഷം തുറന്നു നോക്കുമ്പോൾ അടിപൊളി വെന്ത് ബിരിയാണി കിട്ടും,എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ്, അൽപ്പം അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് കൂടി ചേർത്ത് മിക്സ് ചെയ്തിട്ടുണ്ടെങ്കിൽ പെട്ടെന്ന് തന്നെ അടിപൊളി റസ്റ്റോറൻറ് സ്റ്റൈൽ ബിരിയാണി തയ്യാറാക്കുന്നതാണ്. നമുക്ക് ഇത് എപ്പോൾ വേണമെങ്കിലും പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു റെസിപിയാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *