ഇനി ബിരിയാണി, നെയ്ച്ചോർ എന്നിവ വീട്ടിൽ ഉണ്ടാകുമ്പോൾ രുചി വർദ്ധിക്കാനായി ചെയ്യേണ്ടവ, രുചി

ഇനി ബിരിയാണി, നെയ്ച്ചോർ എന്നിവ വീട്ടിൽ ഉണ്ടാകുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക ഇത് ബിരിയാണിയുടെ മേന്മയും സ്വാദും കൂട്ടുന്നു.

ഓരോ തരം ബിരിയാണി ഉണ്ടാകുമ്പോഴും അതിന് അരി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്, എപ്പോഴും ബിരിയാണികൾക്ക് ഹൈക്വാളിറ്റി ആയിട്ടുള്ള അരി തന്നെ വാങ്ങാൻ ശ്രമിക്കുക, അതുപോലെ മലബാര് ബിരിയാണി ആണെങ്കിൽ വളരെ ചെറിയ അരിയും, ഹൈദരാബാദ് ബിരിയാണി ആണെങ്കിൽ ബസ്മതി റൈസ്, മന്തി പോലെയുള്ളവ തയ്യാറാക്കാൻ ആണെങ്കിൽ സെല്ല ബസ്മതി റൈസ് ആണ് ഉപയോഗിക്കേണ്ടത്, ഇങ്ങനെ ഉണ്ടാക്കുന്നതിലൂടെ ബിരിയാണിയുടെ യഥാർത്ഥ രുചി തന്നെ നമുക്ക് ലഭിക്കുന്നതാണ്. പിന്നെ നെയ്‌ച്ചോർ, ബിരിയാണി ഉണ്ടാക്കുമ്പോൾ വീട്ടിൽ മുൻപേ വാങ്ങി വച്ചിരിക്കുന്ന അരി വച്ചു ബിരിയാണി ഉണ്ടാക്കുകയാണെങ്കിൽ അതിന് കുറച്ചുകൂടി സ്വാദു കൂടുന്നതാണ്. ബിരിയാണി ഉണ്ടാക്കാനായി നമ്മൾ ആദ്യം ഉള്ളി വാട്ടിയെടുക്കാറുണ്ട്, ആയതിനാൽ ഉള്ളിയുടെ കളർ മാറി ബ്രൗൺ ആകുന്നതിനു മുൻപ് തന്നെ വേവിക്കാനായി അതിലേക്ക് വെള്ളം ഒഴിക്കേണ്ടതുണ്ട് ഇല്ലെങ്കിൽ അത് ബിരിയാണിയുടെ കളർ തന്നെ മാറ്റിയെടുക്കും, പിന്നെ വെള്ളത്തിലേക്ക് ആണ് കരയാമ്പു, ഏലക്ക, പട്ടാ എന്നിവയൊക്കെ ഇട്ടു കൊടുക്കേണ്ടത്, അല്ലാതെ നേരിട്ട് നെയ്യിലേക്ക് ഇട്ടു കൊടുത്താലും ബിരിയാണിയുടെ കളർ മാറി പോകുന്നതാണ്.

ബിരിയാണി വേവിക്കുമ്പോൾ വെള്ളത്തിന്റെ അളവ് കറക്റ്റ് ആവാൻ വേണ്ടി ഓരോ ബിരിയാണി റൈസ് വാങ്ങുമ്പോൾ അതിൻറെ പാക്കറ്റിൽ എത്ര അളവ് എന്ന് എഴുതിയിട്ടുണ്ടാകും അതനുസരിച്ച് വേണം വെള്ളം ചേർക്കുവാൻ, ഒപ്പം ബിരിയാണി അരി കഴുകി കഴിഞ്ഞ് നല്ലപോലെ വെള്ളം കളഞ്ഞിട്ട് വേണം ഉപയോഗിക്കാൻ അല്ലെങ്കിൽ അതിൽ നിന്നും വെള്ളം ഇറങ്ങി വരുന്നതാണ്. ബിരിയാണിക്ക് നല്ലൊരു ടേസ്റ്റ് കിട്ടാൻ വേണ്ടിയിട്ട് ഗ്രാമ്പൂ, പട്ട, എന്നിവയോടൊപ്പം രണ്ട് പച്ചമുളക് നടുവിലെ കീറി വെള്ളത്തിലേക്കിട്ടു കൊടുക്കാവുന്നതാണ്. അപ്പോൾ അരി വേവിക്കാൻ ആയി വെള്ളം ഒഴിച്ച് ഉപ്പ് ഇട്ടു കൊടുക്കുമ്പോൾ കുറച്ച് കൂടുതൽ ഉപ്പു ഇട്ടുകൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നെയ്‌ച്ചോർ, ബിരിയാണി ഉണ്ടാക്കുമ്പോൾ അരി എല്ലാം വെള്ളത്തിൽ പാത്രം മൂടി വച്ച് കഴിഞ്ഞു ഇടക്കിടക്ക് മൂടി തുറന്നു നോക്കരുത്, ഇങ്ങനെ നോക്കിയാൽ പെട്ടെന്ന് തന്നെ വെള്ളം വറ്റി പോകാൻ കാരണമാകുന്നു ഒപ്പം വേവ് കറക്റ്റ് ആവുകയില്ല. ബിരിയാണി ഉണ്ടാക്കുമ്പോൾ അത് വല്ലാതെ കട്ടപിടിക്കാതിരിക്കാൻ അടച്ചുവെച്ച് വേവിക്കുന്നതിനു മുൻപായി വെള്ളത്തിലേക്ക് അല്പം അരടീസ്പൂൺ ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കാം.

പിന്നെ നോൺ വെജ് ബിരിയാണികളാണ് ഉണ്ടാക്കുന്നതെങ്കിൽ തലേദിവസം തന്നെ മസാല എല്ലാം പുരട്ടി മാറിനേറ്റ് ചെയ്തു വെച്ചിരിക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്. പിന്നെ ബിരിയാണിക്ക് വേണ്ടിയുള്ള മസാല ഉണ്ടാക്കുമ്പോൾ കേൾക്കുമ്പോൾ ഒരുപാട് നെയ്യിൽ സവാള വഴറ്റി എടുക്കേണ്ട ആവശ്യമില്ല, കൂടുതൽ നെയ്യ് ചേർത്തു തയ്യാറാക്കിയാൽ ബിരിയാണിയുടെ സ്വാദ് വേറെ ആയി പോകും. പിന്നെ മസാല ഉണ്ടാക്കുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവയെല്ലാം പേസ്റ്റാക്കി ചേർക്കാതെ ഒന്ന് ചതച്ച് ചേർത്ത് കൊടുക്കുന്നതായിരിക്കും കൂടുതൽ രുചി. എസൻസ് ഒന്നും ചേർക്കാതെ ബിരിയാണി ഉണ്ടാക്കുകയാണെങ്കിൽ മസാലയിൽ കുറച്ചധികം മല്ലിയിലയും, പുതിനയിലയും ഇടുന്നത് നല്ല ടേസ്റ്റ് ആയിരിക്കും.പിന്നെ ചിക്കൻ ഫ്രൈ ചെയ്യുവാൻ ഉപയോഗിക്കുന്ന എണ്ണയിൽ ബാക്കിയുണ്ടെങ്കിൽ ബിരിയാണി മസാലയിലേക്ക് ചേർത്തു കൊടുത്താൽ അത് കൂടുതൽ നന്നായിരിക്കും. മേൽപ്പറഞ്ഞ കാര്യങ്ങൾ നല്ലപോലെ ബിരിയാണി വയ്ക്കുന്നവർക്ക് അറിയാമായിരിക്കും, പക്ഷേ തുടക്കക്കാർക്കും, ബിരിയാണി വച്ച് അധികം പരിചയമില്ലാത്തവർക്കും ഇത് വളരെ ഫലപ്രദം ആയിരിക്കും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *