തനി നാടൻ അരിയുണ്ട, സ്പെഷ്യൽ രീതിയിലുള്ള തരിയുണ്ട ലക്ഷ്മി നായരുടെ ശൈലിയിൽ തയ്യാറാക്കിയാലോ

തനി നാടൻ അരിയുണ്ട, സ്പെഷ്യൽ രീതിയിലുള്ള തരിയുണ്ട ലക്ഷ്മി നായരുടെ ശൈലിയിൽ തയ്യാറാക്കുന്നത് കാണാം. അരിയുണ്ട ഉണ്ടാക്കുവാൻ മലയാളികളെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല.

പക്ഷെ ഇവിടെ അരിയുണ്ട അല്ല പകരം തരിയുണ്ട ആണ് തയ്യാറാക്കുന്നത്. അപ്പോൾ അതിന് അതിൻറെതായ വ്യത്യസ്തതയും, ഒരു സ്പെഷ്യൽ രുചിയും ഒക്കെയുണ്ട്. ഇതിനുവേണ്ടി ആവശ്യമുള്ളത് ഒന്നരകപ്പ് അരി, കാൽ കിലോ ശർക്കര, കാൽകപ്പ് വെള്ളം, ഒരു കപ്പ് നാളികേരം ചിരവിയത്, അര മുതൽ ഒരുസ്പൂൺ ഏലയ്ക്കാപൊടി, ഒന്ന് രണ്ട് ടേബിൾ സ്പൂൺ നെയ്യ് എന്നിവയാണ്. ഇത് തയ്യാറാക്കുന്ന രീതിയിലും അൽപ്പം വ്യത്യാസമുണ്ട്, അതായത് ആദ്യം സാധാ അരിയുണ്ട പോലെതന്നെ അരി നല്ലപോലെ വറുത്തു ക്രിസ്പിയായി വരുമ്പോൾ ചൂടാറാൻ വച്ച ശേഷം ശർക്കരപ്പാനി തയ്യാറാക്കി, അതിലേയ്ക്ക് നാളികേരം ചിരവിയത് ഏലക്കാപൊടിയും ഒക്കെ ഇട്ട് മിക്സ് ചെയ്യുകയാണ് ചെയ്യുന്നത്, എന്നിട്ട് അതിലേക്ക് പതുക്കെ പതുക്കെ പൊടിച്ച അരി ഇട്ടു കൊടുത്തു മിക്സ് ചെയ്തു, ചൂടാറുമ്പോൾ ഉണ്ട പിടിക്കുന്ന രീതിയാണ്. അപ്പോൾ വ്യത്യസ്തമായ ശൈലിയിലുള്ള തരിയുണ്ട തയ്യാറാക്കുന്നത് കാണാം, ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

ഈ റെസിപി പറഞ്ഞു കൊടുക്കാം.