സ്പാനിഷ് ഓംലെറ്റിന്റെ ഇന്ത്യൻവേർഷൻ സമയം വെറുതെ നഷ്ടപ്പെടുത്താതെ എളുപ്പത്തിൽ ഉള്ള അവതരണവും

ഏതു നേരത്തു ആയാലും കൊച്ചുകുട്ടികൾ ആവശ്യപ്പെടുന്നത് ഇതുപോലെ ഒരു സ്നാക്ക് തയ്യാറാക്കി കൊടുക്കുവാൻ ആണ്.

ഇതിനായി ആദ്യം തന്നെ പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് അതിലേക്ക് സവാള അരിഞ്ഞതും ഉപ്പും ചേർത്ത് വഴറ്റണം, ചെറുതായി വഴന്നു വരുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് വീണ്ടും പച്ചമണം മാറുന്നത് വരെ വഴറ്റി രണ്ടു വേവിച്ച് ഉരുളക്കിഴങ്ങ് ഇട്ടു കൊടുത്ത് മസാലയും ആയി മിക്സ് ചെയ്തു ഫ്ലെയീം ഓഫ് ചെയ്തത് വെക്കാം.

ശേഷം വേറൊരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും കുരുമുളകുപൊടി ചേർത്ത് ബീറ്റ് ചെയ്തു, രണ്ട് ബ്രെഡ് അരിക് എല്ലാം കളഞ്ഞ് ചെറുതായി നുറുക്കിയതും ഒപ്പം ഉരുളക്കിഴങ്ങു മസാല കൂടി ചേർത്ത് മിക്സ് ചെയ്തു വെക്കാം.

എന്നിട്ടു ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഈ മിക്സ് വട്ടത്തിൽ ഒഴിച്ചു കൊടുത്തു മൂടിവെച്ച് ചെറു തീയിൽ ഇട്ട് രണ്ട് മിനിറ്റ് വേവിച്ചെടുക്കാം, 2 മിനിറ്റ് കഴിഞ്ഞു പാനിന്റെ സൈഡിൽ നിന്നൊക്കെ വിട്ടു വരുന്ന സമയം അത് മറിച്ചിട്ടു ആ സൈഡ് കൂടി വേവിച്ച് പിന്നെ അത് മുറിച്ച് കട്ടൻ ചായയുടെ കൂടെ ഒക്കെ കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *