സോയാബീൻ കഴിക്കാത്ത ആളുകൾക്ക് വരെ ഈ ബീഫ് ഉലർത്തിയത് തോറ്റുപോകുന്ന രീതി ഇഷ്ട്ടമായിരിക്കും, രുചി

സോയാബീൻ കഴിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾക്ക് ബീഫ് ഉലർത്തിയത് വരെ തോറ്റുപോകുന്ന ഈ രീതിയിൽ ഉണ്ടാക്കി കൊടുത്താൽ എന്തായാലും ഇഷ്ടപ്പെടുന്നതായിരിക്കും.

ഇതിനായി ഒരു ചായ പാത്രം അടുപ്പത്തുവെച്ച് അതിലേക്ക് 100ഗ്രാം സോയചങ്ക്സ് വേവിക്കാൻ ഉള്ള വെള്ളം ഒഴിച്ച്, ഒപ്പം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ മുതൽ അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിനുള്ള ഉപ്പും കൂടി ഇട്ട് മിക്സ് ചെയ്ത് വെള്ളം വെട്ടി തിളക്കുന്ന സമയം 100 ഗ്രാം സോയചങ്ക്സ് നല്ലപോലെ കഴുകി വെള്ളം കളഞ്ഞ് ഇട്ടുകൊടുക്കാം, എന്നിട്ട് ഒന്ന് മിക്സ് ചെയ്തു ഇതൊന്നും വേവിക്കാം.

പെട്ടെന്ന് തന്നെ ഇവ വെന്ത് കിട്ടുന്നതാണ്, വെന്തുകഴിയുമ്പോൾ തീ ഓഫ് ചെയ്ത് ചങ്ക്‌സ് വെള്ളം കളഞ്ഞു മറ്റൊരു പാത്രത്തിലേക്ക് ചൂടാറാൻ വേണ്ടി വയ്ക്കാം.

ശേഷം സോയ ചങ്ക്സ് റോസ്റ്റ് ചെയ്യാനായി ഒരു പാൻ അടുപ്പത് വച്ച് അതിലേക്ക് രണ്ട്-മൂന്ന് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്തുകൊടുക്കാം (വെളിച്ചെണ്ണ ചേർക്കുന്നതിലും കൂടുതൽ രുചി സൺഫ്ലവർ ഓയിലിനായിരിക്കും), എന്നിട്ട് ചൂടായി വരുമ്പോൾ അതിലേക്ക് 4-5 വെളുത്തുള്ളിയും, ചെറിയ കഷണം ഇഞ്ചി വളരെ ചെറുതായി അരിഞ്ഞത് ഇട്ട് അതൊന്നു മൂത്തുവരുമ്പോൾ അതിലേക്ക് നാല് പച്ചമുളക് അരിഞ്ഞത് ചേർത്ത് മിക്സ് ചെയ്ത് ഒന്നു മൂത്തു വരുമ്പോൾ അതിലേക്ക് രണ്ട് മീഡിയം സൈസ് സവാള പൊടിയായരിഞ്ഞതും അൽപ്പം ഉപ്പ് കൂടി ചേർത്ത് കളർ മാറി വരുന്നത് വരെ വഴറ്റി, ഈ സമയം ചൂടാറാൻ വേണ്ടി വെച്ച സോയചങ്ക്സ് നല്ലപോലെ പിഴിഞ്ഞ് ഒരു കഷണം രണ്ടോ മൂന്നോ എണ്ണം ആയി മുറിച്ച് വയ്ക്കാവുന്നതാണ്.

ശേഷം സവാളയുടെ കളർ മാറി വരുന്ന സമയം അതിലേക്ക് അരമുറി തേങ്ങ വളരെ ചെറുതായി കൊത്തി അരിഞ്ഞത് ചേർത്ത് ഒപ്പം ഒരു തണ്ട് കറിവേപ്പില കൂടി ഇട്ട് വീണ്ടും മിക്സ് ചെയ്യാം എന്നിട്ട് ഒന്നുകൂടി ബ്രൗൺ നിറമാകുമ്പോൾ ഒരു തക്കാളി പൊടിയായി അരിഞ്ഞതും കൂടി ചേർത്ത് ഇളക്കി തക്കാളി ഒന്ന് വഴന്നുവരുമ്പോൾ ചെറുതീയിൽ ആക്കി അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി (കൂടുതൽ വേണമെങ്കിൽ ചേർക്കാവുന്നതാണ്), ഒന്നരടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് ഇളക്കി പച്ച മണം മാറി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, ഒരു ടേബിൾ സ്പൂൺ ചില്ലി സോസ്, 1-2 ടീസ്പൂൺ സോയസോസ് കൂടി ചേർത്ത് മിക്സ് ചെയ്യാം (സോസുകളാണ് കൂടുതൽ ടെസ്റ്റ് ഈ വിഭവത്തിന് നൽകുന്നത്).

ശേഷം അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന സോയചങ്ക്സ് ഇട്ട് മസാല അതുമായി നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം, പിന്നെ നിങ്ങൾക്ക് വേണ്ട അത്രയും പാകത്തിന് ഇവ ഇട്ട് നല്ലപോലെ റോസ്റ്റ് ചെയ്തു തീ ഓഫ് ചെയ്യുന്നതിന് മുൻപായി താല്പര്യമുണ്ടെങ്കിൽ അൽപ്പം മല്ലിയിലയും പുതിനയിലയും വിതറി മിക്സ് ആക്കിയാൽ ബീഫ് ഉലർത്തിയത് പോലെയുള്ള സോയ ചങ്ക്സ് റോസ്റ്റ് ലഭിക്കുന്നതാണ്.

പുതിനയിലയും മല്ലിയിലയും കൂടുതൽ രുചിയും മണവും എല്ലാം നൽകുന്നു, അപ്പോൾ ഇത്രയും ചെയ്‌താൽ നല്ല അടിപൊളി സോയചങ്ക്സ് ഉലർത്തിയത് കിട്ടും,

അപ്പോൾ ഒരുവട്ടമെങ്കിലും ഈ രീതിയിൽ നിങ്ങൾ സോയ ചങ്ക്സ് ഉണ്ടാക്കുകയാണെങ്കിൽ നിങ്ങൾക്ക് എന്തായാലും ഇത് ഇഷ്ടപെടും. ഇവ തയ്യാറാക്കുന്ന രീതി നിങ്ങൾക്ക് കാണാം. കടപ്പാട്: Leskhmi Nair.

Leave a Reply

Your email address will not be published. Required fields are marked *