ഇറച്ചി കറി വയ്ക്കുന്ന പോലെ വെറൈറ്റി ആയി രുചിയേറിയ സോയ കറി തയ്യാറാക്കാം, കിടിലം റെസിപ്പി

ഇറച്ചി കറി വയ്ക്കുന്ന പോലെ വെറൈറ്റി ആയി രുചിയേറിയ സോയ കറി തയ്യാറാക്കാം. ഇതിനുവേണ്ടി സോയ ആദ്യം നല്ല ചൂട് വെള്ളത്തിൽ കുതിർത്ത് വെക്കണം, അതിനുശേഷം അവ.

എടുത്ത് നല്ലപോലെ കഴുകി പിഴിഞ്ഞ് വലിയ കഷണങ്ങൾ ഉണ്ടെങ്കിൽ ചെറുതാക്കി വയ്ക്കാം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള നീളത്തിൽ അരിഞ്ഞത്, ആവശ്യത്തിനു ഉപ്പ് ചേർത്ത് നല്ലപോലെ വഴന്നു കളർ മാറാൻ തുടങ്ങുമ്പോൾ അതിലേക്ക് വെളുത്തുള്ളി ചതച്ചതും, ഇഞ്ചി ചതച്ചതും ചേർത്ത് മൂപ്പിച്ച് അതിലേക്ക് പച്ചമുളക്, കറിവേപ്പില ഇട്ട് വീണ്ടും വഴറ്റി, ശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി ഇട്ട് പച്ചമണം മാറുമ്പോൾ അതിലേക്ക് ഗരംമസാല, പെരുഞ്ചീരകം പൊടിച്ചത്, തക്കാളി അരിഞ്ഞത് എന്നിവ ചേർത്ത് അടച്ച് വേവിക്കണം, പിന്നെ അതിലേക്ക് ഉരുളകിഴങ്ങ്, ഒപ്പം സോയചങ്ക്സ് കൂടി ചേർത്ത് നല്ലപോലെ മസാല പിടിക്കുന്ന വിധം ഇളക്കി ഇതൊരു കുക്കറിലേക്ക് മാറ്റണം, എന്നിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ച് വേവിക്കണം. പിന്നീട് തുറന്നു തോന്നിയിട്ടുണ്ടെങ്കിൽ നല്ല അടിപൊളി ഒരു.

വെറൈറ്റി സോയാ കറി തയ്യാറാകുന്നതാണ്.