ചപ്പാത്തിയുടെയും അപ്പത്തിന്റെയും കൂടെ കഴിക്കുവാൻ പറ്റുന്ന ഒരു അടിപൊളി സോയ മഞ്ചൂരിയൻ തയ്യാറാക്കാം

ചപ്പാത്തിയുടെ കൂടെയും അപ്പത്തിന്റെ കൂടെയും അതുപോലെ തന്നെ ഫ്രൈഡ് റൈസിന്റെ കൂടെയും കഴിക്കുവാൻ പറ്റുന്ന ഒരു അടിപൊളി സോയ മഞ്ചൂരിയൻ റെസിപ്പി എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്ന് ഞാൻ പറയാൻ പോകുന്നത്.

ഇതിനുവേണ്ട ചേരുവകൾ സോയ ചങ്ക്‌സ്, മൈദാ, സോയ സോസ്, ടൊമാറ്റോ സോസ്, റെഡ് ചില്ലി സോസ്, കുരുമുളക് പൊടി, വെള്ളം, പഞ്ചസാര, ഉപ്പ്, ക്യാപ്‌സിക്കം, സവോള, ഇഞ്ചി, പച്ച മുളക്, വെളുത്തുള്ളി, എണ്ണ, വിനാഗിരി എന്നിവയാണ്.

ഇനി ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം. ആദ്യം സോയ ചങ്ക്‌സ് നന്നായി ക്ലീൻ ചെയുക അതിനു ശേഷം 20 മിനിറ്റ് മാറിനേറ്റ് ചെയ്തു വെക്കണം. അതിനു വേണ്ടി ഒരു പാത്രത്തിൽ മൈദാ, കോൺഫ്ലോർ, മുളക് പൊടി, കുരുമുളക് പൊടി, സോയ സോസ്, ടൊമാറ്റോ സോസ്, ഉപ്പ്, വിനാഗിരി, വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയുക. ഈ മിക്സ് സോയ ആയിട്ട് മിക്സ് ചെയ്തു വെക്കുക. 20 മിനിറ്റ് ഫ്രിഡ്‌ജിൽ വെക്കുക അതിന് ശേഷം വറക്കുക.

ഇനി നമ്മുക്ക് സോസ് ഉണ്ടാക്കണം. അതിന് വേണ്ടി ഒരു പാനിൽ ഓയിൽ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട്‌ ഇളക്കുക. ഇനി അതിലേക്കു സവോള അരിഞ്ഞതും ക്യാപ്സിക്കവും പച്ചമുളകും ഇട്ട്‌ ഇളക്കുക. സവോള പകുതി വഴന്ന് വരുമ്പോൾ അതിലേക്ക് സോയ സോസ്, ടൊമാറ്റോ,റെഡ് ചില്ലി സോസ്, വിനാഗിരി, വെള്ളം എന്നിവ ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി നമ്മുടെ സോസ് നന്നായി തിളച്ചു വരുമ്പോൾ അതിലേക് കോൺഫ്ലോർ മിക്സ് ഒഴിച്ച് കൊടുത്തു 2 മിനിറ്റ് ലോ ഫ്ലാമിൽ മിക്സ് ചെയുക. അതിന് ശേഷം സവോള അരിഞ്ഞതും ക്യാപ്സിക്കവും ഫ്രൈ ചെയ്തു വെച്ച സോയ ഉം ഇട്ട്‌ മിക്സ് ചെയുക. ഇനി നമ്മുക്ക് സെർവ് ചെയ്യാം. അപ്പോൾ എല്ലാവർക്കും ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *