സോയചങ്ക്സ് കൊണ്ട് കിടിലൻ ഒരു കട്‌ലറ്റ് ഉണ്ടാക്കി ഇന്ന് തന്നെ ഉണ്ടാക്കി കഴിക്കാം, ഇഷ്ടപ്പെടും

സോയചങ്ക്സ് കൊണ്ട് കിടിലൻ ഒരു കട്‌ലറ്റ് ഉണ്ടാക്കി കഴിക്കാം.

നമുക്കറിയാം ഏകദേശം ഇറച്ചിയുടെ പോലെയാണ് സോയ ചങ്ക്‌സ്, അപ്പോൾ അത് വച്ച് ഒരു കിടിലൻ കട്ലെറ്റ് തയ്യാറാക്കുന്ന രീതിയാണ് വീഡിയോയിൽ കാണിക്കുന്നത്, അതാകുമ്പോൾ വെജിറ്റേറിയനും അല്ലാത്തവർക്കും എല്ലാം ഇഷ്ടംപോലെ കഴിക്കാം.

അപ്പോൾ ഇതിനായി ആവശ്യമുള്ളത് ഒരു കപ്പ് സോയചങ്ക്സ്, ഒരു കപ്പ് വെള്ളം, അര ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, 2 പച്ചമുളക്, കാൽ കപ്പ് സവാള അരിഞ്ഞത്, കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല, കാൽ കപ്പ് ഉരുളക്കിഴങ്ങ് വേവിച്ചത്, ഒരു മുട്ട, കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി, അൽപ്പം ബ്രെഡ് ക്രംസ്, ഫ്രൈ ചെയ്യുവാൻ ആവശ്യത്തിനുള്ള എണ്ണ എന്നിവയാണ് വേണ്ടത്.

അപ്പോൾ വെജിറ്റേറിയൻസ് ആണെങ്കിൽ മുട്ട ചേർക്കാതെ വെറുതെ ഫ്രൈ ചെയ്ത് എടുത്താലും മതിയാകും. അപ്പോൾ എങ്ങനെ നോക്കിയാലും സോയ ചങ്ക്‌സ് കൊണ്ട് കിടിലൻ ഒരു കട്ലൈറ്റ് ലഭിക്കുന്നതാണ്, ഇവ തയ്യാറാക്കുന്ന രീതി.