ഇതിലും നന്നായി സോയ കറി വെക്കുവ്വാൻ സാധിക്കില്ല, ഇറച്ചി കറിയുടെ അതെ ടേസ്റ്റിൽ സോയ ചങ്ക് കറി

ഇനി സോയ ചങ്ക്സ് ബീഫ് കറിയുടെ സ്റ്റൈലിൽ വച്ച് ചില നേരങ്ങളിൽ വീടുകളിൽ ഇറച്ചിക്കറി ഇല്ലാത്ത വിഷമം അങ്ങ് മാറ്റി കളയാം.

അപ്പോൾ ഇത് തയ്യാറാക്കാൻ വേണ്ടി ഒരു കപ്പ് സോയയിലേക്ക് നല്ല തിളച്ച വെള്ളമൊഴിച്ച് അതൊന്ന് കുതിരാൻ വയ്ക്കണം, ഈ സമയം കുക്കർ എടുത്ത് അതിലേക്ക് ഒരു സവാള അരിഞ്ഞത്, ഒരു വലിയ പഴുത്ത തക്കാളി അരിഞ്ഞത്, ഒരു പിടി കറിവേപ്പില, 3 പച്ചമുളക് കീറിയത്, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ആവശ്യത്തിനു ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടേബിൾ സ്പൂൺ ഗരം മസാല, രണ്ട് ടേബിൾ സ്പൂൺ പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്ത് മിക്സ് ചെയ്തു, അതിലേക്ക് കുതിരാൻ വച്ച് സോയയും അല്പം വെള്ളവും ഒഴിച്ച് വേവിക്കാൻ വയ്ക്കാം.

അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ടോ മൂന്നോ ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടാകുമ്പോൾ കാൽ ടീസ്പൂൺ ഉലുവ അതിലേക്കു ഇട്ടു പൊട്ടിക്കുക, എന്നിട്ടു പൊട്ടി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ പെരുംജീരകം, ഒരു പിടി കറിവേപ്പില, അരമുറി സവാള അരിഞ്ഞത്, ഒപ്പം അല്പം മല്ലിയില കൂടി ഇട്ട് മിക്സ് ചെയ്തു ശേഷം വറ്റൽ മുളക് മൂന്നെണ്ണം ഇട്ട് അതും കൂടി വഴറ്റി അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾ സ്പൂൺ കുരുമുളക് കൂടി ഇട്ട് കഴിഞ്ഞു നേരത്തെ വേവിച്ചുവെച്ച സോയചങ്ക്സ് ഇതിലേക്ക് ഇട്ട് എത്ര വെള്ളം വറ്റിക്കണോ അത്രയും വറ്റിച്ചെടുക്കാവുന്നതാണ്. ഈ വിഭവം വെജിറ്റേറിയനും, നോൺ-വെജിറ്റേറിയനും ഒരുപോലെ ഇഷ്ടപ്പെടുന്നതും സ്വാദേറിയതും ആണെന്നാണു പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *