വെറും 10 മിനിറ്റ് കൊണ്ട് ചോറ് വെച്ച് സ്വാദിഷ്ടമായ ഇൻസ്റ്റൻറ് ഇഡ്ഡലി ഉണ്ടാക്കാം, അറിവ്

അൽപ്പം ചോറ് ഉണ്ടെങ്കിൽ നല്ല സോഫ്റ്റ് ഇഡലി ഉണ്ടാക്കാനായി മാവ് അരച്ചു പുളിക്കാൻ വെക്കുകയൊന്നും വേണ്ട, വെറും 10 മിനിറ്റ് കൊണ്ട് ചോറ് വെച്ച് സ്വാദിഷ്ടമായ ഇൻസ്റ്റൻറ് ഇഡ്ഡലി ഉണ്ടാക്കാം.

ഇതിനായി മിക്‌സിയുടെ ജാറിലേക്ക് ഒരു കപ്പ് ചോറ്,(ഏത് ചോർ ആയാലും കുഴപ്പമില്ല), പിന്നെ 10 തൊട്ട് 20 എണ്ണം ഉലുവ വെള്ളത്തിൽ കുതിർത്തത് ചേർക്കാം (ഉലുവയുടെ എണ്ണം കൂടി പോകരുത്), പിന്നെ അരക്കപ്പ് വെള്ളം കൂടി ഒഴിച്ച് നല്ല പേസ്റ്റ് പോലെ ഇത് അരച്ച് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് മുക്കാൽ കപ്പ് റവ ഇട്ടു കൊടുക്കണം, ഒപ്പം മാവിന് പുളിക്ക്‌ വേണ്ടിയിട്ട് 3 ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കാം, പിന്നെ ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം, എന്നിട്ട് പുളി നോക്കി വേണമെങ്കിൽ കൂടുതൽ തൈര് ചേർക്കാം.

ഇതെല്ലാം ചേർത്ത് കഴിയുമ്പോൾ മാവ് കട്ടിയിൽ വരുന്നതാണ് അപ്പോൾ അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഇളം ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം മിക്സ് ചെയ്ത് അതൊന്ന് അടച്ച് 10 മിനിറ്റ് വെയിറ്റ് ചെയ്യാം, എന്നിട്ട് വീണ്ടും തുറന്നു മാവ് ഇളക്കി രു നുള്ള് ബേക്കിംഗ് സോഡ ചേർത്ത് വീണ്ടും മിക്സ് ചെയ്താൽ മാവ് തയ്യാറാകും.

അതിനു ശേഷം ഇഡലി ചെമ്പിൽ വെള്ളം ഒഴിച്ച് ഓയിൽ തടവിയ തട്ട് ഇറക്കി ആവി വരുന്ന സമയം മാവ് ഒഴിച്ച് ചെമ്പ് അടച്ച് മീഡിയം തീയിൽ 10-12 മിനിറ്റ് വേവിച്ചാൽ നല്ല സോഫ്റ്റ് ആയിട്ടുള്ള സാധാ ഇഡ്ഡലി പോലെയുള്ള ചോറുകൊണ്ടുള്ള ഇൻസ്റ്റഡ് ഇഡലി തയ്യാറാക്കുന്നതാണ്.

ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് കാണാനമെങ്കിൽ കാണാവുന്നതാണ്. കടപ്പാട്: Fathimas Curry World.

Leave a Reply

Your email address will not be published. Required fields are marked *