അരിയും ഉഴുന്നും ഒന്നുമില്ലാത്ത നേരത്തും ഇനി നല്ല സോഫ്റ്റ് ആയ ഇഡ്ഡലി കാലത്തു എളുപ്പം തയ്യാർ

അരിയും ഉഴുന്നും ഒന്നുമില്ലാത്ത നേരത്ത് നല്ല സോഫ്റ്റ് ആയ ഒരു ഇഡ്ഡലി തയാറാകണമെന്നു തോന്നിയാൽ ഈ രീതി തന്നെയാണ് ബെസ്റ്റ്, എത്രയും പെട്ടെന്ന് ഒരു ഇൻസ്റ്റൻറ് ഇഡ്ഡലി തയ്യാറാകും.

മിക്ക വീടുകളിലും രാവിലെ ഒന്ന് ഇടവിട്ട് ഇഡലിയും ദോശയും ഉണ്ടായിരിക്കുന്നതാണ്, എന്നാൽ ഇതിനായി അരിയും ഉഴുന്നും എല്ലാം അരച്ച് പുളിക്കാൻ വയ്ക്കണം, അതിനുശേഷം ആവി കയറ്റി എടുക്കണം അങ്ങനെ ഒരുപാട് ജോലികളുണ്ട്, എന്നാൽ അതിനൊന്നും നിൽക്കാതെ പെട്ടെന്ന് ഇഡലി തയ്യാറാക്കാൻ ഈ രീതിയാണ് പരീക്ഷിക്കുന്നത്.

ഇവിടെ നമ്മൾ ബ്രഡ് കൊണ്ടാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്, അതുകൊണ്ടുതന്നെ ഇത് ഏറെ സ്പെഷ്യൽ ആയ ഒരു വിഭവം ആയിരിക്കും, ബ്രഡ് വെറുതെ കഴിക്കാൻ അത്ര രുചി ഇല്ലെങ്കിലും ബ്രെഡ് ആവി കയറ്റി എടുക്കുമ്പോൾ ഇത് നല്ല പഞ്ഞി പോലെയും അതുപോലെതന്നെ നല്ല സ്വാദിഷ്ടവും ആകുന്നത് ഏറ്റവും വലിയ പ്രത്യേകതയാണ് ആയതിനാൽ തന്നെ ഇഡ്ഡലി വളരെ രുചികരം ആയിരിക്കും.

അപ്പോൾ ഇതിന് ആവശ്യമുള്ളത് മുക്കാൽകപ്പ് ബ്രഡ് പൊടിച്ചത്, ഒരു കപ്പ് റവ, മുക്കാൽ കപ്പ് തൈര്, ആവശ്യത്തിനു ഉപ്പ്, ആവശ്യത്തിന് വെള്ളം, അര ടീസ്പൂൺ ബേക്കിംഗ് സോഡാ എന്നിവ മാത്രം മതിയാകും. വളരെ പെട്ടെന്ന് സമയം ഇല്ലെങ്കിൽ പോലും ഈയൊരു ഇഡ്ഡലി തയ്യാറാകാവുന്നതാണ്.