ഹോട്ടലുകളിലും പാർട്ടികളിലും എല്ലാം കണ്ടിരുന്ന നല്ല സോഫ്റ്റ് ബട്ടൂര വീട്ടിൽ തന്നെ തയ്യാറാക്കാം

ഹോട്ടലുകളിലും പാർട്ടികളിലും എല്ലാം കണ്ടിരുന്ന നല്ല സോഫ്റ്റ് ബട്ടൂര വീട്ടിൽ തന്നെ.

പണ്ടൊക്കെ പാർട്ടികളിലും മറ്റും പാലപ്പവും മറ്റും ആയിരുന്നു വച്ചിരുന്നത്, എന്നാൽ കുറച്ചു കഴിഞ്ഞതോടുകൂടി അത് ബട്ടൂര ആയി എന്നാൽ അങ്ങനെ ഒരു മാറ്റത്തെ രണ്ട് കൈയ്യും നീട്ടി നമ്മൾ എല്ലാവരും സ്വീകരിച്ചു, കാരണം അടിപൊളി സോഫ്റ്റ് ആയിട്ടുള്ള നല്ല രുചിയുള്ള ഒരു സംഭവം തന്നെയാണ് ബട്ടൂര അത് വെജിറ്റേറിയൻ കറികളുടെ കൂടെ ആയാലും നോൺ വെജിറ്റേറിയൻ കറികളുടെ കൂടി ആയാലും കഴിക്കുവാൻ അസാധ്യ രുചിയാണ് ആയതിനാൽ പിന്നീടുള്ള എല്ലാ പാർട്ടികൾക്കും നമ്മൾ ബട്ടൂര കാണാറുണ്ട്.

എന്നാൽ ഇപ്പോൾ പെട്ടന്ന് വീട്ടിൽ ബട്ടൂര തയ്യാറാകണം എന്ന് തോന്നിയാൽ തന്നെ വളരെ കുറവ് ചേരുവകൾ കൊണ്ട് നമുക്ക് ഇത് തയ്യാറാക്കാവുന്നതേയുള്ളൂ, അപ്പോൾ അങ്ങനെ ഒരു ബട്ടൂരയുടെ റെസിപിയാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇതിനായി ആവശ്യമുള്ളത് രണ്ട് കപ്പ് മൈദ മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, 3 ടേബിൾ സ്പൂൺ തൈര്, ഉപ്പ്, ഓയിൽ 2 ടേബിൾസ്പൂൺ റവ എന്നിവ മാത്രം ഉണ്ടെങ്കിൽ നല്ല അടിപൊളി ഒരു ബട്ടൂര നമുക്ക് തയ്യാറാക്കാൻ സാധിക്കുന്നതാണ്. അപ്പോൾ ചപ്പാത്തിയും പൂരിയും എല്ലാം കഴിച്ചു മടുത്തെങ്കിൽ ഇതുപോലെ കിടിലൻ റെസിപി,

നമുക്ക് പരീക്ഷിക്കാം സ്വാദിഷ്ടമായ ഈ വിഭവം ഉണ്ടാക്കുന്ന രീതി വീഡിയോയിൽ കാണിക്കുന്നു. കടപ്പാട്: Cooking with Sree.