യീസ്റ്റ് ആവശ്യമില്ലാത്ത റേഷനരികൊണ്ട് കുറച്ചു മൊരിഞ്ഞതും എന്നാൽ സോഫ്റ്റായിട്ടുള്ള വെള്ളയപ്പം

യീസ്റ്റ് ആവശ്യമില്ലാത്ത റേഷനരികൊണ്ട് കുറച്ചു മൊരിഞ്ഞതും എന്നാൽ സോഫ്റ്റായിട്ടുള്ള വെള്ളയപ്പം തയ്യാറാക്കാം. ചിലർക്ക് നല്ല സോഫ്റ്റ് വെള്ളയപ്പത്തിന് പകരം കുറച്ചു സോഫ്റ്റ്റും എന്നാല് അരിക് എല്ലാം മൊരിഞ്ഞതുമായ അപ്പം ആയിരിക്കും താല്പര്യം, അത് നമുക്ക് എളുപ്പം റേഷൻ അരി കൊണ്ട് തന്നെ തയ്യാറാക്കാവുന്നതാണ്.

ഇതിനായി രണ്ട് ഗ്ലാസ് നീളത്തിലുള്ള റേഷന് അരി നല്ലപോലെ കഴുകി 6 മണിക്കൂർ കുതിരാൻ വേണ്ടി വച്ചതിനുശേഷം പകുതി മിക്സിയുടെ ജാറിലേക്കിട്ട്‌ ഒരു കപ്പ് തേങ്ങ ചിരവിയത്, അരക്കപ്പ് ചോറ്, മുക്കാൽ ഗ്ലാസ് വെള്ളം ചേർത്ത് മാവ് അരക്കാം, ബാക്കിയുള്ളതും ഇതുപോലെ അരച്ച് അതിലേക്കു അരക്കപ്പ് വറുത്ത അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് കൂടി ഇട്ട് കട്ടയില്ലാതെ മിക്സ് ചെയ്തതിനുശേഷം മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കി, മാവ് പൊങ്ങി വരാനായി പുളിമാവ് ആണ് ചേർക്കേണ്ടത്, അത് ഉണ്ടാക്കുന്ന രീതി വീഡിയോയിൽ വിശദമായി കാണിക്കുന്നു, അപ്പൊൾ പുളിമാവ്‌ ഒഴിച്ച് മിക്സ് ചെയ്തു 7-8 മണിക്കൂർ വച്ചു, മാവ് പൊങ്ങി വരുമ്പോൾ സാധാ വെള്ളയപ്പം ഉണ്ടാക്കുന്നതുപോലെ അപ്പ ചട്ടിയിൽ ഉണ്ടാക്കാം.
ഈ റെസിപി എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.