എളുപ്പത്തിൽ ഒരു വെജിറ്റബിൾ കറി കുക്കറിൽ തയ്യാറാക്കാം

വെജിറ്റബിൾ കറി ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല..വളരെ എളുപ്പത്തിൽ എങ്ങനെയാണ് ഈ കറി ഉണ്ടാക്കുന്നത് എന്ന് നോക്കാം. വേണ്ട ചേരുവകൾ: ഓയിൽ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, സവോള, തക്കാളിക്ക, ഉപ്പ്, മഞ്ഞൾ പൊടി, മല്ലി പൊടി, മുളക് പൊടി, ഗരം മസാല, പെരിം ജീരകം പൊടിച്ചത്, വെള്ളം, കാരറ്റ്, കിഴങ്, ഗ്രീൻപീസ്.

എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി നമ്മുക്ക് ഒരു കുക്കർ എടുത്തു അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ഓയിൽ നന്നായി ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക. അതിനു ശേഷം സവോള നീളത്തിൽ അരിഞ്ഞത് ഉപ്പു ഇട്ടു നന്നായി വഴറ്റുക. വഴന്നു വന്നതിനു ശേഷം അതിലേക്ക് തക്കാളിക്ക അരിഞ്ഞത് ഇട്ട് വഴറ്റുക..എല്ലാം നന്നായി വഴന്നു വരുമ്പോൾ മഞ്ഞൾ പൊടി, മല്ലി പൊടി, മുളക് പൊടി, ഗരം മസാല, പെരിഞ്ജീരകം പൊടിച്ചതും ചേർത്ത് കൊടുത്തു പച്ച മണം മാറുന്ന വരെ ഇളക്കുക. നന്നായി വഴന്നു വരുമ്പോൾ പച്ചക്കറികൾ (കിഴങ്, കാരറ്റ്, ഗ്രീൻപീസ് ) ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്തു ആവശ്യത്തിന് വെള്ളം ചേർത്ത് അടച്ചു വെച്ച് വേവിക്കുക..വെന്തു വന്നതിനു ശേഷം 5 മിനിറ്റ് തുറന്നു വെച്ച് അധികം ഉള്ള വെള്ളം വറ്റിക്കുക..ഇപ്പോൾ നമ്മുടെ വെജിറ്റബിൾ കറി റെഡി ആയിട്ടുണ്ട്…

എല്ലാവര്ക്കും ഇഷ്ടം ആയി എന്ന് വിചാരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *