അടുക്കളയിൽ സമയം ലാഭിക്കാൻ

വീട്ടമ്മമാർക്ക് അടുക്കള ജോലിയിൽ സമയം കിട്ടാതെ വരുന്നുണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കൂ. ഇന്നത്തെ കാലത്ത് ജോലിക്കും മറ്റും പോകുമ്പോൾ നമുക്ക് അടുക്കള ജോലിയിൽ സമയം കിട്ടാതെ വരും. അങ്ങനെ വരാതിരിക്കാൻ സമയം ലാഭിക്കാൻ വേണ്ടി നാം മുൻകൂട്ടി കുറച്ചു കാര്യങ്ങൾ തയ്യാറാക്കി വച്ചാൽ മതി. അങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ പരിചയപ്പെടാം.

മസാലക്കറികളൊക്കെ ഉണ്ടാക്കുമ്പോൾ വറുത്തരച്ച തേങ്ങ ആവശ്യമാണ്. തേങ്ങ വറുത്തരക്കാൻ കൂടുതൽ സമയം ആവശ്യമാണ്. അതിന് നമുക്ക് മുൻകൂട്ടി തയ്യാറാക്കി വയ്ക്കാം. എണ്ണയില്ലാതെ കുറച്ച് തേങ്ങ എടുത്ത് പാനിലിട്ട് വറുക്കുക. ഇളം ബ്രൗൺ കളർ ആവുന്നതു വരെ വറുക്കുക. അത് ചൂട് ആറിയ ശേഷം ഒരു ഡബ്ബയിൽ ഇട്ട് ഫ്രിഡ്ജിൽവയ്ക്കുക. പിന്നീട് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാം. ചിക്കൻ, സാമ്പാർ, തീയ്യൽ എന്നിവയൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കാം.

ചപ്പാത്തിമാവ് കുഴച്ച് 3 ദിവസമൊക്കെ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പും ചെറു ചൂടുവെള്ളവും ചേർത്ത് കുഴക്കുക. അവസാനം കുറച്ച് എണ്ണ പോരുക. നല്ലവണ്ണം കുഴക്കുക. പിന്നീട് ഒരു ro ഇട്ട് നല്ലവണ്ണം അടച്ച് ഫ്രിഡ്ജിൽ വയ്ക്കുക. ഇങ്ങനെ ചെയ്താൽ 3 ദിവസമെങ്കിലും ഉപയോഗിക്കാൻ സാധിക്കും.

ഇതു കൂടാതെ ചപ്പാത്തി ഉണ്ടാക്കിയതും നമുക്ക് രണ്ട് മൂന്ന് ദിവസം സൂക്ഷിക്കാം. ചപ്പാത്തി നല്ല സോഫ്റ്റായി ചുട്ടെടുക്കുക. അതിനു ശേഷം അത് ചൂട് തണിയാൻ വേണ്ടി വയ്ക്കുക. പിന്നീട് ഒരു അലൂമിനിയം ഫോയിലിൽ ഉണ്ടാക്കിയ ചപ്പാത്തികൾ വയ്ക്കുക. അത് ഫ്രിഡ്ജിൽ വയ്ക്കുക. ആവശ്യമുള്ളപ്പോൾ എടുത്ത് ഇഡ്ലി തട്ടിൽ വച്ച് ആവി കയറ്റുക. ഒരു കോട്ടൺ ടവ്വൽ വയ്ക്കുക. അതിന്റെ മുകളിൽ ചപ്പാത്തി വച്ച് ആവി കയറ്റുക. ആവി വന്നതിനു ശേഷം നോക്കിയാൽ നല്ല സോഫ്റ്റായ ചപ്പാത്തി കാണാം.

ഇഞ്ചിയും വെlളുത്തുള്ളിയും പേസ്റ്റ് ആക്കി കേടുകൂടാതെ സൂക്ഷിക്കാൻ ഇഞ്ചിയും വെളുത്തുള്ളിയും എടുക്കുക. പേസ്റ്റ് ആക്കുമ്പോൾ ഇഞ്ചിയേക്കാൾ കൂടുതൽ വെളുത്തുള്ളി വേണം .അത് രണ്ടും മിക്സിയുടെ ജാറിലിട്ട് നല്ല പേസ്റ്റ് രൂപത്തിലാവുന്നതു വരെ അരക്കുക. അതിനു ശേഷം അതിൽ കുറച്ച് മഞ്ഞളോ ,ഉപ്പോ, എണ്ണയോ ചേർക്കുക. ഇതിൽ ഏതെങ്കിലും ഒന്ന് ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നീട് ഒരു ഡബ്ബയിലേക്ക് മാറ്റി ഫ്രിഡ്ജിൽ വയ്ക്കുക.ചിക്കനുണ്ടാക്കുമ്പോഴും മറ്റും ആവശ്യത്തിനെടുത്ത് ഉപയോഗിക്കാം.

ചിരകി വച്ച തേങ്ങ മൂന്നു നാല് ദിവസത്തേക്ക് ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം. തേങ്ങ ചിരകി വച്ചത് ആവശ്യത്തിനു വേണ്ടത് എടുക്കുക, അപ്പോൾ തന്നെ മൂടി ഫ്രിഡ്ജിൽ വയ്ക്കുക. ഇങ്ങനെ ചെയ്താൽ തേങ്ങ മോശമാവുകയില്ല

പച്ചക്കറികൾ അരിഞ്ഞെടുക്കാൻ ഒരു പാട് സമയം വേണം. അപ്പോൾ അത് രാവിലെ അരിഞ്ഞെടുത്തുണ്ടാക്കാൻ സമയം ആവശ്യമാണ്. അതു കൊണ്ട് മുൻകൂട്ടി പച്ചക്കറികൾ അരിഞ്ഞ് ചെറിയ സബ്ബകളിലാക്കി വയ്ക്കുക. പക്ഷേ കാബേജൊക്കെ ആണെങ്കിൽ പിറ്റേ ദിവസം തന്നെ ഉപയോഗിക്കണം. കാബേജ് വേഗം മണം വരുന്ന പച്ചക്കറിയാണ്.

ഇങ്ങനെയൊക്കെ ചെയ്താൽ, ജോലിക്ക് ഒക്കെ പോവുന്നവരാണെങ്കിൽ സമയം അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *