എളുപ്പം മിക്സിയിൽ അടിച്ചു എടുക്കാവുന്ന ഈ ചക്കക്കുരു ജ്യൂസ് ആണ് ഇന്നത്തെ മിന്നും താരം, രുചി

ഇതുവരെ ചക്കക്കുരു ഉണ്ടാക്കിയില്ലെങ്കിൽ ഉണ്ടാക്കുവാനുള്ള പറ്റിയൊരു റെസിപ്പി.

ഇത് തയ്യാറാക്കാനായി പത്തിരുപത് ചക്കക്കുരു കുക്കറിൽ ഇട്ട് വെള്ളം ഒഴിച്ച് ഒന്നോ രണ്ടോ വിസിൽ വരുന്നതുവരെ വേവിക്കുക, എന്നിട്ടു അത് മിക്സിയുടെ ജാറിലേക്ക് അതിൻറെ ചുവ്വന്ന നിറത്തിൽ ഉള്ള തൊലി കളഞ്ഞോ ഇല്ലാതെയോ ഇടാം ശേഷം അതിലേക്ക് മധുരത്തിനു വേണ്ടി ഉള്ള പഞ്ചസാര, താല്പര്യമുണ്ടെങ്കിൽ കാൽ ടീസ്പൂൺ വാനില എസ്സൻസ്, തണുപ്പിനു വേണ്ടി ഐസ് ക്യൂബ്സ്, കാൽ കപ്പ് പാല് എന്നിവ ഒഴിച്ച് നല്ലപോലെ അരച്ചെടുക്കാം.

ചക്കക്കുരു നല്ലപോലെ അരഞ്ഞു കഴിയുമ്പോൾ അതിലേക്ക് ബാക്കി ആവശ്യത്തിനുള്ള പാൽ കൂടി ഒഴിച്ച് മിക്സിയിൽ അടിച്ചു ചക്കക്കുരു ജ്യൂസ് റെഡിയാക്കാം. ഇതിലേക്ക നിങ്ങൾക്ക് പഞ്ചസാരക്ക് പകരം മിൽക്ക് മെയിഡും, ഐസ്ക്രീമും ഒക്കെ താൽപര്യത്തിന് അനുസരിച്ച് ചേർത്താൽ കൂടുതൽ രുചികരം ആയിരിക്കും, ഇനി ഇതൊന്നും ഇല്ലെങ്കിലും ചക്കക്കുരു ജ്യൂസ് കിടിലൻ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *