ഫ്രൈഡ് റൈസിന്റെ അതേ രുചിയിൽ സേമിയ കൊണ്ട് ഒരു അടിപൊളി വിഭവം

നമ്മുടെ എല്ലാവരുടെയും വീട്ടിൽ സേമിയ ഉണ്ടാകും അല്ലേ. സേമിയ കൊണ്ടുള്ള പായസവും ഉപ്പുമാവും എല്ലാവരും കഴിച്ചു മടുത്തോ ? എങ്കിൽ ഇതാ സേമിയ കൊണ്ട് വ്യത്യസ്തമായ ഒരു സൂപ്പർ വിഭവം.

ആദ്യം സേമിയ നന്നായി വറുത്തു അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. മറ്റൊരു പാൻ വച്ചു 4 മുട്ട 1സ്പൂൺ കുരുമുളക് പൊടി ചേർത്ത് പൊരിച്ചു വക്കുക. മറ്റൊരു പാൻ വച്ച ശേഷം 2സ്പൂൺ ഓയിൽ ചേർത്ത് അതിലേക്ക് ഒരു സവാള അരിഞ്ഞതും 1സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക.അതിനുശേഷം 1സ്പൂൺ കുരുമുളക് പൊടി, 1/2സ്പൂൺ മല്ലിപ്പൊടി കൂടി ചേർത്ത് വഴറ്റുക.2സ്പൂൺ ടൊമാറ്റോ സോസ്, 1സ്പൂൺ സോയ സോസ് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് അതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ക്യാരറ്റ്, ക്യാപ്സിക്കം, ബീൻസ് എന്നിവ ചേർക്കുക.കുറച്ചു നേരം വഴറ്റി അതിലേക്ക് വേവിച്ച സേമിയയും മുട്ട പൊരിച്ചതും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.മുകളിൽ മല്ലിയില കൂടി തൂകിയാൽ നമ്മുടെ സേമിയ ഫ്രൈഡ് റൈസ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *