വിശപ്പും ദാഹവും ഒരുപോലെ മാറ്റുന്ന സേമിയ വച്ചിട്ടുള്ള കസ്റ്റാർഡ് തയ്യാറാക്കം, ഉഗ്രൻ ഐറ്റം

വിശപ്പും ദാഹവും ഒരുപോലെ മാറ്റുന്ന സേമിയ വച്ചിട്ടുള്ള കസ്റ്റാർഡ് തയ്യാറാക്കം.

ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നിങ്ങളുടെ കയ്യിലുള്ള നട്സ് ഒക്കെ ചേർത്ത് കൊടുക്കാം, എന്നിട്ട് നല്ല പോലെ ഒന്ന് റോസ്റ്റ് ചെയ്ത് ചെറുതായി കളർ മാറി വരുമ്പോൾ അതിലേക്ക് 5 ടേബിൾ സ്പൂൺ സേമിയ ചേർത്ത് വീണ്ടും ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം, ഇതും കളർ മാറി ഫ്രൈ ആയി വരുമ്പോൾ അതിലേക്ക് അര ലിറ്റർ പാൽ ചേർത്ത് മിക്സ് ചെയ്ത് കൊടുക്കാം, അത് തിളച്ചുവരുമ്പോൾ ചെറുതീയിൽ സേമിയ 2 മിനിറ്റ് വേവിച്ചെടുക്കാം, ഒപ്പം ഈ സമയത്ത് ആവശ്യത്തിനുള്ള പഞ്ചസാരയും ചേർക്കാവുന്നതാണ്.

എന്നിട്ട് രണ്ട് മിനിറ്റിനുശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ കസ്റ്റാർഡ് പൗഡറിൽ കാൽ കപ്പ് പാൽ ഒഴിച്ച് നല്ലപോലെ കട്ടകൾ ഒന്നുമില്ലാതെ മിക്സ് ചെയ്ത് ഒഴിച്ചു കൊടുക്കാം, എന്നിട്ട് വീണ്ടും രണ്ട് മിനിറ്റ് ഒന്ന് വേവിച്ചെടുക്കണം, കസ്റ്റഡ് പൗഡർ ചേർക്കുന്നതുകൊണ്ട് തന്നെ ഇത് ഒന്ന് കട്ടിയായി വരും, ഒരുപാട് കട്ടി ആകേണ്ട ആവശ്യമില്ല കാരണം തണുത്തു വരുമ്പോൾ കൂടുതൽ കട്ടിയാകാൻ സാധ്യതയുണ്ട്, അതുകൊണ്ട് പെട്ടെന്ന് തന്നെ രണ്ട് മിനിറ്റിനുശേഷം ചെറിയ കട്ടി വരുമ്പോൾ ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്.

ശേഷം ഇത് നല്ലപോലെ ചൂടറി കഴിഞ്ഞു ഒരു കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിൽ രണ്ടുമൂന്നു മണിക്കൂർ വയ്ക്കാവുന്നതാണ്, മൂന്നു മണിക്കൂറിനു ശേഷം എടുത്തു വീണ്ടും മിക്സ് ചെയ്തു അതിലേയ്ക്ക് അരക്കപ്പ് റോബസ്റ്റ് പഴം, ഒരു മാതള നാരങ്ങ മുഴുവൻ ആയിട്ടും മണികൾ ചേർത്തു കൊടുക്കാവുന്നതാണ്.

നിങ്ങളുടെ കയ്യിൽ ഏതൊക്കെ ഫ്രൂട്സ് ഉണ്ടോ അതൊക്കെ ഇഷ്ടാനുസരണം ചേർത്തും മിക്സ് ചെയ്യാവുന്നതാണ്, എന്നിട്ട് എല്ലാവർക്കും കഴിക്കാവുന്നതാണ്. ഫ്രൂട്ട്സ് ഒട്ടും തന്നെ കഴിക്കാൻ താൽപര്യം ഇല്ലാത്തവർക്ക് ഇത് ഏറ്റവും നല്ല ഓപ്ഷൻ ആയിരിക്കും, ഒപ്പം കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഇങ്ങനെയൊരു ഡ്രിങ്ക് ഒരുപോലെ ഇഷ്ടപ്പെടുകയും ചെയ്യും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *