ഒരു സേമിയ ബിരിയാണി തയ്യാറാക്കാൻ സേമിയ കൊണ്ട് തന്നെ അടിപൊളിയായി സാധിക്കും, രുചി

സേമിയ ഉണ്ടെങ്കിൽ അടിപൊളി രുചിയിൽ ഒരു സേമിയ ബിരിയാണി തയ്യാറാക്കാം.

ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ നെയ്യൊഴിച്ച് ചൂടാകുമ്പോൾ ഒരു കപ്പോളം സേമിയ ഇട്ട് ചെറുതീയിൽ റോസ്റ്റ് ചെയ്തെടുക്കാം, ഒരു മിനിറ്റ് കഴിയുമ്പോൾ അതെടുത്ത് മാറ്റാവുന്നതാണ്.

ശേഷം ഒരു ബൗളിലേക്ക് 3 മുട്ട പൊട്ടിച്ചൊഴിച്ച്, ഒരു നുള്ള് മഞ്ഞൾപൊടി, കാൽ ടീസ്പൂൺ കശ്മീരി മുളകുപൊടി അല്ലെങ്കിൽ സാധാരണ മുളകുപൊടി, കാൽ ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്തതിനുശേഷം ഈ മുട്ട കൊത്തി പൊരിച്ചു എടുത്തു മാറ്റി വെക്കാം.

ശേഷം ഒരു പാൻ അടുപ്പത്തു വച്ച് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മൂന്നാലു കഷ്ണം പട്ട, ഒരു ഗ്രാമ്പൂ, കാൽ ടീസ്പൂൺ ജീരകം, 2 പച്ചമുളക് കീറിയത് എന്നിവ ചേർത്ത് ഒന്ന് മൂത്തുവരുമ്പോൾ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ഒരു മിനിറ്റ് ഇളക്കിയതിനുശേഷം, അതിലേക്ക് ഒരു വെളുത്തുള്ളിയും ചെറിയ കഷ്ണം ഇഞ്ചിയും ചതച്ചത് ചേർത്ത് മിക്സ് ആക്കി പച്ച മണം മാറി വരുമ്പോൾ അതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് (പുളിയുള്ള തക്കാളി ആണെങ്കിൽ അരമുറി ഇട്ടാൽ മതിയാകും), എന്നിട്ട് ഒരു മിനിറ്റോളം ഇളക്കി വെന്തുവരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് പിന്നെ കാൽ കപ്പിന് താഴെ ഗ്രീൻപീസ് വേവിച്ചതും, ഗ്രേറ്റ് ചെയ്ത 1 ക്യാരറ്റും, പിന്നെ താല്പര്യമുള്ള വെജിറ്റബിൾസും ഒക്കെ ഇട്ട് നമുക്ക് അതൊന്നും മിക്സ് ചെയ്യാം.

ഒരു മിനിറ്റിനു ശേഷം ഒന്നര കപ്പ് വെള്ളം ഒഴിച്ചു ആവശ്യത്തിനുള്ള ഉപ്പ് കൂടിയിട്ട് നല്ലപോലെ മിക്സ് ചെയ്തു അടച്ചു വെള്ളം നല്ലപോലെ വെട്ടി തിളക്കുമ്പോൾ അതിലേക്കു റോസ്റ്റ് ചെയ്തു വെച്ച സേമിയ ഇട്ടു ഒരു മിനിറ്റ് നേരം അതൊന്നും മിക്സ് ചെയ്തു പെട്ടെന്ന് തന്നെ അടച്ചു വേവിക്കാം. ഒരു മിനിറ്റ് കഴിഞ്ഞു തുറക്കുമ്പോൾ വെള്ളം എല്ലാം വറ്റി നല്ല മിക്‌സായി വരുന്നതാണ്, അതിലേക്ക് കൊത്തി പൊരിച്ചു വച്ചിരിക്കുന്ന മുട്ട ഇട്ട് മിക്സ് ചെയ്തതിനുശേഷം നല്ല അടിപൊളി ബിരിയാണി പോലെയുള്ള സേമിയ ബിരിയാണി തയ്യാറാകുന്നതാണ്.

ഇതിലൂടെ ഒരുപാട് പച്ചക്കറികൾ നമ്മൾ കഴിക്കുകായും ചെയ്യും, സ്വാദിഷ്ടമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാകും. ഇത് ഉണ്ടാക്കുന്ന രീതി നിങ്ങൾക്ക് കാണാവുന്നതാണ്. കടപ്പാട്: Mums Daily.

You may also like...

Leave a Reply

Your email address will not be published. Required fields are marked *