ഓണക്കാലത്ത് ഏറ്റവും സ്പെഷ്യൽ ആയ ശർക്കരവരട്ടി എളുപ്പം ഉണ്ടാക്കാം, ഇന്ന് തന്നെ പഠിക്കാം

ഓണക്കാലത്ത് ഏറ്റവും സ്പെഷ്യൽ ആയ ശർക്കരവരട്ടി എളുപ്പം ഉണ്ടാക്കാം.

ഇതിനായി ഒരു ബൗളിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ ഉപ്പ്, രണ്ട് കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ കലക്കി വയ്ക്കാം, അതിലേക്കു രണ്ട് മീഡിയം സൈസ് നേന്ത്രപ്പഴം വരട്ടിയുടെ ഷേപ്പിൽ മുറിച്ചു ഇട്ടു കൊടുക്കണം, (ഒരുപാട് പഴുപ്പ് ഇല്ലാത്തതും എന്നാൽ ഒരുപാട് പഴുത്തു പോയ പഴം ഇതിനായി എടുക്കാൻ പാടില്ല, ഒരു മീഡിയം മൂപ്പുള്ള കായ ചേർത്താൽ മതിയാകും), പിന്നെ ഷേപ്പിനായി പഴം നടുവെ കീറി പിന്നെ ഒരുപാട് കട്ടി ഇല്ലാതെ മുറിച്ചിട്ടാൽ മതിയാകും. എന്നിട്ട് 5 മിനിറ്റ് ഇവ മഞ്ഞൾ വെള്ളത്തിൽ കിടന്നതിനു ശേഷം അത് വെള്ളത്തിൽ നിന്ന് എടുത്തു തോർത്തിൽ അല്ലെങ്കിൽ ഒരു ടിഷ്യൂ പേപ്പറിൽ ഇട്ട് വെള്ളം വാരാൻ വേണ്ടി വയ്ക്കാം.

അതിനുശേഷം ഒരു കടായി എടുത്തു അടുപ്പത്ത് വച്ച് അതിലേക്കു ഇത് ഫ്രൈ ചെയ്യാനായി എണ്ണ ഒഴിച്ച് അത് നല്ലപോലെ ചൂടായി വരുമ്പോൾ മാത്രം ഇൗ വെള്ളം പോകാൻ വച്ച കായ മുഴുവൻ ആയിട്ടും അതിലേക്കു ഇട്ടു രണ്ടുമൂന്നു മിനിറ്റ് ഹൈ ഫ്ലെയിമിൽ വച്ച് ഫ്രൈ ചെയ്യാം, 3 മിനിറ്റ് കഴിഞ്ഞാൽ ചെറുതീയിൽ ആക്കി ഇവ കൃസ്പി ആക്കി എടുക്കണം, കായ കട്ടപിടിച്ച് നിൽക്കുന്നുണ്ടെങ്കിൽ അത് വിട്ടുകൊടുക്കാൻ ശ്രമിക്കേണ്ടതുണ്ട്, എന്നിട്ട് നല്ലപോലെ മൊരിഞ്ഞു വന്നതിനുശേഷം മാത്രം തീ ഓഫ് ചെയ്യുക, മൊരിഞ്ഞു വെന്തോ എന്ന് അറിയാനായി ഒരു കഷണം അതിൽ നിന്ന് എടുത്തു മുറിച്ചു നോക്കിയാൽ ഉള്ള് നല്ലപോലെ വെന്ത്, പുറം നല്ല മൊരിഞ്ഞെങ്കിൽ എം റെഡിയായി എന്ന് ഉറപ്പിക്കാം, ശേഷം അത് കോരി തണുക്കാൻ വേണ്ടി വെക്കാം.

അതിനുശേഷം ഒരു പാനിലെക്ക്‌ 1 കപ്പ് ശർക്കര പൊടിച്ചത്, കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കരപ്പാനി തയ്യാറാക്കണം, ഇത് പാനിയായി തിളച്ച് വരുന്ന സമയം തീ ഓഫ് ആക്കി വേറെ ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് ഈ ശർക്കര പാനി അരിച്ച് ഒഴിക്കാം, എന്നിട്ട് മീഡിയം തീ വച്ച് ഒരു നൂൽ പരുവം ആകുന്നതുവരെ ഇളക്കി കൊടുക്കണം, അതുവരെ കൈവിടാതെ ഇളക്കി എടുക്കാം

പിന്നെ ഒരു നൂൽ പരുവം ആകുമ്പോൾ വറുത്തുവച്ചിരിക്കുന്ന കായ ഇതിലേക്ക് ഇട്ടു കൊടുത്ത്‌ ചെറു തീയിൽ ഇട്ടു മിക്സ് ചെയ്തു, പാനി മുഴുവൻ കായലിലേക്ക് പറ്റി പിടിച്ചു വരുന്ന സമയം അതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഏലക്കായും കൂടി പൊടിച്ചതും, ഒരു ടീസ്പൂൺ ചുക്ക് പൊടിയും, ഒരു ടേബിൾ സ്പൂൺ പഞ്ചസാര പൊടിച്ചതും കൂടി ചേർത്ത് മിക്സ് ചെയ്യാം, എന്നിട്ട് ഇവ എല്ലാം മിക്സ് ആയി കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.

എന്നിട്ട് അതിലേക്ക് കാൽ ടീസ്പൂൺ ചുക്ക് പൊടിയും, കുറച്ചു പഞ്ചസാര പൊടിച്ചതും കൂടി ചേർത്ത് മിക്സ് ചെയ്യുക, എന്നിട്ട് ചൂടാറാൻ വേണ്ടി വച്ചു, 5 മിനിറ്റ് കഴിയുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര പൊടിച്ചതും കൂടി ഇട്ട് നല്ലപോലെ മിക്സ് ചെയ്തു എടുത്തിട്ടുണ്ടെങ്കിൽ നല്ല അടിപൊളി സദ്യ ശർക്കര വരട്ടി തയ്യാറാകും.

Leave a Reply

Your email address will not be published. Required fields are marked *