നമ്മുടെ ശർക്കരയും തേങ്ങയുംവച്ച് എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു മധുരപലഹാരം തയ്യാറാക്കാം, രുചി

നമ്മുടെ ശർക്കരയും തേങ്ങയുംവച്ച് എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു മധുരപലഹാരം തയ്യാറാക്കാം, ഈ പലഹാരം നമുക്ക് പത്തു തൊട്ട് 20 ദിവസം വരെ കേടാകാതെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.

പലഹാരം ഉണ്ടാക്കാനായി ഒരു കടായി അടുപ്പത്ത് വെച്ച് അതൊന്നു ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കാം, ശേഷം നെയ്യ് ഉരുകുമ്പോൾ അതിലേക്കു ഒരു കപ്പ് തേങ്ങ ചിരവിയത് ഇട്ട് അതൊന്നു റോസ്റ്റ് ചെയ്ത് എടുക്കണം, ഒരുപാട് കളർ ഒന്നും മാറ്റേണ്ട ആവശ്യമില്ല നല്ലപോലെ മൂത്ത്, ഇതിലെ വെള്ളം എല്ലാം പോയി ഡ്രൈ ആയി കയ്യിൽ പിടിക്കുമ്പോൾ പൊടിഞ്ഞു പോകുന്ന പരുവമായി കിട്ടിയാൽ മതിയാകും. അപ്പൊൾ തീ ഓഫ് ചെയ്തു അത് വേറൊരു പാത്രത്തിലേക്ക് ചൂടാറാൻ വേണ്ടി വെക്കാം.

എന്നിട്ട് അതെ കടായിയിലേക്ക്‌ തേങ്ങ ചിരവിയത് എടുത്ത അതെ കപ്പിൽ ഒരു കപ്പ് ശർക്കര പൊടിച്ചത് ഇട്ട് കൊടുക്കാം, എന്നിട്ട് അതിലേക്ക് അഞ്ചു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ചു ശർക്കര പാനി തയ്യാറാക്കാം, ഒപ്പം രണ്ട് ഏലക്കയുടെ കുരു ചതച്ചത് ചേർത്ത് കൊടുക്കാം, ഇനി ഏലക്ക താൽപര്യമില്ലെങ്കിൽ ചേർത്തു കൊടുക്കേണ്ടതില്ല, എന്നിട്ട് ഇവ നല്ലപോലെ അലിഞ്ഞു തിളച്ച് പതഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്.

അതിനുശേഷം പെട്ടെന്ന് ശർക്കര പാനി അരിച്ചെടുക്കണം, എന്നിട്ട് വീണ്ടും അരിച്ച പാനി കടായിയിലേക്ക് തന്നെ ഒഴിച്ച് തീ ഓൺ ചെയ്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കാം, എന്നിട്ട് പാനിയിൽ നെയ്യ് അലിഞ്ഞു വരുന്നത് വരെ മിക്സ് ചെയ്തു കൊടുക്കാം, ഒരു മീഡിയം ഫ്ലെയിമിനു കുറച്ചു താഴെയായി തീ വച്ചാൽ മതിയാകും, ശേഷം ഇവ നല്ലപോലെ അലിഞ്ഞു വരുന്ന സമയത്ത് വറുത്തുവച്ചിരിക്കുന്ന തേങ്ങ അതിലേക്കു ഇട്ട് കൈവിടാതെ മിക്സ് ചെയ്തു കൊണ്ടിരിക്കാം.

അങ്ങനെ ഇളക്കി ശർക്കരപ്പാനി തേങ്ങയിൽ പിടിച്ചു ഡ്രൈ ആക്കണം, എന്നിട്ട് നല്ല പോലെ ഇവ ഡ്രൈ ആയി പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം, എന്നിട്ട് അത് വേറൊരു പാത്രത്തിലേക്ക് മാറ്റി കയ്യിൽ തൊടാവുന്ന ചൂടാകുമ്പോൾ അപ്പോൾതന്നെ ഇഷ്ടമുള്ള ഷേപ്പിൽ ആക്കി വെക്കാവുന്നതാണ്, ഒരുപാട് തണുക്കാൻ നിൽക്കരുത് കാരണം ഇവ ഷേപ്പ് ആകാൻ പറ്റാതെ കട്ടിയായി പോകുന്നതാണ്.

എന്നിട്ട് ഈ മധുരം ചൂടാറി കഴിയുമ്പോൾ നല്ലപോലെ കട്ടി ആകുന്നതാണ്, അപ്പോൾ ശർക്കര മിഠായി പോലെയുള്ള ഇൗ പലഹാരം നമുക്ക് അരിയുണ്ട ഒക്കെ സൂക്ഷിക്കുന്നത് പോലെ 15-20 ദിവസം വരെ ചില്ല് കുപ്പിയിൽ സൂക്ഷിക്കാം, എന്നിട്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ എടുത്തു ഇഷ്ടംപോലെ കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *