മൂന്ന് ചേരുവ വച്ചു നല്ലപോലെ ആവിയിൽ വേവിച്ച് കൊണ്ടുള്ള ഒരു അടിപൊളി സ്നാക്ക്‌ തയ്യാറാക്കാം.

മൂന്ന് ചേരുവ വച്ചു നല്ല ഹെൽത്തി ആയിട്ടുള്ള ആവിയിൽ വേവിച്ച് കൊണ്ടുള്ള ഒരു അടിപൊളി സ്നാക്ക്‌ തയ്യാറാക്കാം.

ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അഞ്ച് അച്ച് ശർക്കര ഇട്ടുകൊടുക്കാം, മധുരം ഇത്രയും വേണ്ടെങ്കിൽ 4 അച്ച് ഇട്ടു കൊടുത്താൽ മതിയാകും, എന്നിട്ട് അതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് ശർക്കര അലിയിപ്പിച്ചു എടുത്ത് തീ ഓഫ് ചെയ്തു പാനി അരിച്ച് മാറ്റി വയ്ക്കുക.

എന്നിട്ട് ഒരു ബൗളിലേക്ക് രണ്ട് കപ്പ് വറുത്തത് അല്ലെങ്കിൽ വരുക്കാത്തത് ആയിട്ടുള്ള അരിപൊടി ഇട്ടുകൊടുക്കാം, അതിലേക്ക് 2 കപ്പ് തേങ്ങ ചിരവിയത്, പിന്നെ ഒരു ടീസ്പൂൺ ഏലക്കയും പഞ്ചസാരയും കൂടി പൊടിച്ചത് ചേർത്ത് കൊടുക്കാം, പിന്നെ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് കൊടുക്കുക, ചൂടോടുകൂടി തന്നെ പാനി ഒഴിച്ച് കൊടുക്കാവുന്നതാണ്, എന്നിട്ട് നല്ലപോലെ മിക്സ് ചെയ്ത് നല്ല സോഫ്റ്റ് ആക്കി എടുക്കാം, അതിനു ശേഷം ചെറിയ ഉരുളകളാക്കി ഇഷ്ടമുള്ള ഷേപ്പിൽ ആക്കി വെക്കണം.

പിന്നീട് ആവിയിൽ വേവിക്കാൻ ആയി ഇഡലി ചെമ്പിൽ/സ്‌റ്റീമറിൽ വെള്ളം ഒഴിച്ച് അത് തിളച്ച് വരുമ്പോൾ അതിനു മുകളിലായി തട്ട് വച്ച് അതിലേക്ക് പലഹാരം വച്ചുകൊടുത്തു മൂടി വച്ചു ഹൈ ഫ്ളെയിമിൽ 5 മിനിറ്റ് വേവിക്കാം, അതിനു ശേഷം ചെറുതീയിൽ 15 തൊട്ട് 20 മിനിറ്റ് വരെ വേവിക്കാം.

അതിനുശേഷം തുറന്നുനോക്കി വെന്തു എന്ന് ഉറപ്പാക്കി എടുക്കാവുന്നതാണ്. ഇത് ഒരു അടിപൊളി ഹെൽത്തി ആയിട്ടുള്ള എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഉള്ള ഒരു പലഹാരമാണ്.

Leave a Reply

Your email address will not be published. Required fields are marked *