അസ്സൽ സമൂസ റെഡി – ഷീറ്റ് വേണ്ട,മാവ് കുഴക്കേണ്ട, പരത്തേണ്ട, കൈ നനയാതെ മിനുട്ടുകൾളുള്ളിൽ

വളരെ പെട്ടെന്ന് തന്നെ നമുക്ക് കിടിലൻ സമൂസ തയ്യാറാക്കാം.

ഇതിനായി ഒരു പാനിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക, അതിലേക്ക് അഞ്ചോ ആറോ കറിവേപ്പില ഇട്ടു കൊടുത്തു ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി കൂടി ചതച്ചെടുത്തത് ഇട്ട് ഒന്ന് വഴറ്റി എടുക്കാം, ശേഷം അതിലേക്ക് ഒരു പച്ചമുളക് മുറിച്ചു ഇടാം, പിന്നെ 2 മീഡിയം സൈസ് സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് വഴറ്റണം. നല്ല പോലെ വളന്നു വരാൻ വേണ്ടി കാൽ ടീസ്പൂൺ ഉപ്പു ചേർക്കാവുന്നതാണ്. ശേഷം വഴന്നു കളർ മാറി വരുമ്പോൾ ഒരു ക്യാപ്സിക്കത്തിൻറെ പകുതി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റാം, എന്നിട്ടു ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ കൂടി ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. നല്ലപോലെ മസാല റെഡിയായി എന്ന് തോന്നുമ്പോൾ രണ്ട് മുട്ട പുഴുങ്ങിയത് കഷ്ണങ്ങളാക്കി ഇതിലേക്ക് ചേർക്കാം എന്നിട്ടു ഒന്നുകൂടി ഇളക്കി രണ്ടു മിനിറ്റ് കഴിയുമ്പോൾ അതിനു മുകളിലായി മല്ലിയില ഒരു ടേബിൾസ്പൂൺ താല്പര്യമുണ്ടെങ്കിൽ ചേർക്കാം. ഇതും കൂടി ചേർത്ത് ഒന്നു മിക്സ് ചെയ്തു ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്.

ശേഷം വേറൊരു ബൗളിലേക്ക് ഒരു കപ്പ് മൈദ ഇടണം, ഒപ്പം അതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ദോശമാവിൻറെ പരിവത്തിൽ ആയി കിട്ടുവാനുള്ള അത്രയും വെള്ളം ഒഴിച്ചു കൊടുത്തു മിക്സ് ചെയ്ത് എടുക്കാവുന്നതാണ്, വല്ലാതെ കട്ടി ആകാതെ എന്നാൽ ഒരുപാടു ലൂസ് ആകാതെ ഉള്ള ദോശമാവിന്റെ പരുവത്തിൽ വേണം മാവ് ഇരിക്കാൻ.

ഇനി ദോശക്കല്ല് അടുപ്പത്ത് വച്ച് അതിൽ ഓയിൽ തടവി കൊടുത്തു ചൂടാകുമ്പോൾ ഒട്ടുംതന്നെ കട്ടി ഇല്ലാതെ നൈസ് ദോശ വേണം ഉണ്ടാക്കാൻ, രണ്ട് സൈഡും ചെറുതായി കുക്ക് ചെയ്തു വന്നാൽ പെട്ടെന്ന് തന്നെ എടുത്ത് മാറ്റം.ഇനി ഈ ദോശയുടെ മുകളിൽ ഒരു റൗണ്ട് ഷേപ്പുള്ള എന്തെങ്കിലും വച്ച് വട്ടത്തിൽ കട്ട് ചെയ്ത് എടുക്കണം. ഇനി ഈ കുട്ടി ദോശയുടെ നടുവിൽ ഒരു സൈഡിൽ ആയിട്ട് മുട്ട മിക്സ് ഒരു ടേബിൾസ്പൂൺ ചേർത്തുകൊടുക്കാം ശേഷം ദോശയുടെ അരികു വശത്തൊക്കെ വട്ടത്തിൽ മൈദയുടെ പേസ്റ്റ് തേച്ച് വീഡിയോയിൽ കാണുന്നതുപോലെ സമൂസയുടെ ഷേപ്പിൽ തന്നെ ഒട്ടിച്ചു കൊടുക്കുക.

ശേഷം ഒരു പാനിൽ സമൂസ മുങ്ങിക്കിടക്കുന്ന രീതിയിൽ ഓയിൽ ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കളർ മാറി ഗോൾഡ് നിറമാവുമ്പോൾ ഫ്‌ലൈയിം ഓഫ് ചെയ്തു സമൂസ മാറ്റാവുന്നതാണ്. ഇത് നല്ല ചൂടോടെ കഴിക്കുവാൻ ആയിരിക്കും ഏറ്റവും രുചികരം.

Leave a Reply

Your email address will not be published. Required fields are marked *