യഥാർത്ഥ സാമ്പാർപൊടിയുടെ കൂട്ട് ഇതാണ് രുചിയേറും സാമ്പാർ പൊടി ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കാം

ഒരു സദ്യ ഉണ്ടെങ്കിൽ അതിൽ പ്രധാനപ്പെട്ട ഒരു ഐറ്റം തന്നെയാണ് നമ്മുടെ സാമ്പാർ. സാമ്പാർ കൂട്ടി ചോറ് കഴിക്കുവാൻ പലർക്കും ഇഷ്ടം തന്നെയാണ്. അതുകൊണ്ടുതന്നെ മിക്ക വീടുകളിലും സാമ്പാർ ഉണ്ടാക്കാറുണ്ട്.

ചിലരെങ്കിലും സാമ്പാർ ഉണ്ടാക്കുവാൻ കടകളിൽനിന്ന് സാമ്പാർപൊടി വാങ്ങുകയാണ് പതിവ്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ എങ്ങനെ നമ്മുടെ വീട്ടിലും സാമ്പാർപൊടി ഉണ്ടാക്കിയെടുക്കാം എന്ന് ഈ വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. പ്രത്യേകിച്ചും പുറത്തു നിന്നും വാങ്ങുന്ന സാമ്പാർ പൊടിയിൽ ചില കെമിക്കലുകൾ ചേർക്കുന്നതിനാൽ അത് ഉപയോഗിക്കുന്നത് അത്ര ഗുണകരമല്ല. ആയതിനാൽ നമുക്കും സാമ്പാർ പൊടി വീട്ടിൽ തന്നെ ഉണ്ടാക്കാം. ഉണക്ക മുളക്, മല്ലി, കായം, ഉഴുന്ന് അല്ലെങ്കിൽ കടല പരിപ്പ് എന്നിവയോടൊപ്പം ധാരാളം കറിവേപ്പിലയും ഇട്ടാണ് ഇതുണ്ടാക്കുന്നത്. പൊടിക്ക് കൊഴുപ്പു കൂട്ടുവാനാണ് ഉഴുന്ന് അല്ലെങ്കിൽ കടല പരിപ്പ് ചേർക്കുന്നത്. ഇതിൻറെ എല്ലാം അളവുകൾ കൃത്യമായി എത്ര വേണമെന്ന്‌ വീഡിയോയിൽ കാണിക്കുന്നുണ്ട്. അതുപോലെ ചെയ്തു കഴിഞ്ഞാൽ നമുക്ക് വളരെ എളുപ്പത്തിൽ രുചികരമായ യഥാർത്ഥ സാമ്പാർ പൊടി വീട്ടിൽ ഉണ്ടാക്കാം. ഇതൊന്നു പരീക്ഷിച്ചു നോക്കൂ.. ഏവർക്കും ഇഷ്ടപ്പെടും.

ഈ അറിവ് എത്തിക്കുക.