ഇന്ന് നമുക്ക് സദ്യ സ്പെഷ്യൽ ഓലൻ എങ്ങനെ തയ്യാറാക്കുന്നത് എന്ന് വിശദമായി നോക്കിയാലോ, നാടൻ

ഇന്ന് നമുക്ക് സദ്യ സ്പെഷ്യൽ ഓലൻ എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഒരുപാട് രീതിയിൽ നമ്മൾ ഓലൻ തയ്യാറാക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും നമുക്ക് എളുപ്പം നല്ല രുചിയിൽ ഓലൻ തയ്യാറാക്കുന്ന രീതി നോക്കാം.. അപ്പൊൾ അത്തരം ഓലൻ വെക്കാനായി അരക്കിലോ മൂപ്പ് കുറഞ്ഞ കുമ്പളങ്ങ എടുത്തു അതിന്റെ കുരുവും, തൊലിയും എല്ലാം കളഞ്ഞ് ഒന്ന് കഴുകി അത് ചെറിയ കഷ്ണങ്ങൾ ആയി നൈസായി മുറിച്ചു വക്കാവുന്നതാണ്.

എന്നിട്ട് ഈ മുറിച്ചു വച്ചിരിക്കുന്ന കുമ്പളങ്ങ നമുക്ക് ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കാം, പിന്നെ അതിലേക്ക് മൂന്ന് പച്ചമുളക് കീറിയത് ഒരു തണ്ട് കറിവേപ്പില, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, കാൽകപ്പ് വെള്ളം, കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് മിക്സ് ചെയ്ത് മീഡിയം തീയിൽ കുക്കർ അടച്ച് രണ്ട് വിസിൽ വരുന്നതുവരെ വേവിക്കാം. രണ്ടു വിസിൽ വന്ന് കഴിഞ്ഞു പ്രഷർ എല്ലാം കളഞ്ഞു കുക്കർ തുറന്നു നോക്കുമ്പോൾ കുമ്പളങ്ങ വെന്തിട്ടുണ്ടാകും, ഇനി ഒരുപാട് ഉടഞ്ഞ രീതിയിൽ കുമ്പളങ്ങ നിങ്ങൾക്ക് കിട്ടണമെങ്കിൽ നാലു വിസിൽ വരെ വേവിക്കാവുന്നതാണ്.

അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് കുക്കറിൽ നിന്നും വേവിച്ച കുമ്പളങ്ങയും മറ്റും ഒഴിച്ചു കൊടുക്കാം, എന്നിട്ട് തീ ഓൺ ചെയ്യ്, ഒന്നേകാൽ കപ്പ് കട്ടി കുറഞ്ഞ രണ്ടാംപാൽ ഒഴിച്ച് കൊടുത്ത് മീഡിയം തീയിൽ ചൂടാക്കി അതൊന്നും വറ്റിച്ചെടുക്കണം, നല്ലപോലെ തിളച്ചു കുറുകി വരുന്ന സമയം അതിലേക്ക് മുക്കാൽ കപ്പ് കട്ടിയുള്ള നാളികേരപ്പാൽ ചേർത്ത് കൊടുക്കാം, ഇൗ സമയം എരിവ് ഉപ്പ് ഒക്കെ കുറവാണെങ്കിൽ കുരുമുളക് പൊടിയും, ഉപ്പും ചേർക്കാവുന്നതാണ്.

പിന്നെ ഒന്നാം പാൽ(കട്ടിയുള്ള പാൽ) ഒഴിച്ചതിനു ശേഷം ഇവ തിളക്കാൻ അനുവദിക്കരുത്, ഒന്ന് ചൂടായി വരുന്ന സമയം തീ ഓഫ് ചെയ്യാവുന്നതാണ്. അതിനുശേഷം താളിക്കാൻ ആയി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്കു ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നാലഞ്ചു ചെറിയുള്ളി അരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില, രണ്ട് പച്ചമുളക് നടുവേ കീറിയത് എന്നിവയിട്ട് മൂപ്പിച്ച് ഉള്ളി ഒരു ഗോൾഡൻ നിറം ആകുന്ന സമയം അത് ഓഫ് ചെയ്തു നേരെ ഓലനിലേക്ക്‌ ഒഴിച്ച് താളിക്കാം, എന്നിട്ട് മിക്സ് ചെയ്താൽ നല്ല അടിപൊളി ഓലൻ തയ്യാറാകും.

ഓണത്തിനും ഒക്കെ ഓലൻ വയ്ക്കുകയാണെങ്കിൽ ഒരുപാട് സമയം എടുത്ത് വയ്ക്കുന്നതിലും നല്ലത് ഈ രീതിയിൽ വളരെ സ്വാദിഷ്ടമായി തയ്യാറാക്കുന്നത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *