സദ്യ സ്പെഷ്യൽ അവിയൽ തയ്യാറാക്കാം വളരെ പെട്ടെന്ന്

നാടൻ വിഭവങ്ങളിൽ പ്രധാനിയായ അവിയൽ എല്ലാവരുടെയും ഇഷ്ടപെട്ട വിഭവങ്ങളിൽ ഒന്നാണ്. ഇന്ന് നമുക്ക് അവിയൽ തയ്യാറാക്കാം .ഈ അവിയൽ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യം പച്ചക്കറികൾ വൃത്തിയാക്കി എല്ലാം ഒരേ വലുപ്പത്തിൽ മുറിച്ചു വക്കണം.

തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. മുകളിൽപ്പറഞ്ഞ എല്ലാ പച്ചക്കറികളും നീളത്തിൽ ഒരേ വലുപ്പത്തിൽ കനം കുറച്ചു മുറിച്ചെടുക്കുക. (പച്ചക്കറികൾ ഒരേ വലുപ്പത്തിൽ അല്ലെങ്കിൽ വേവ് ശരിയാകത്തില്ല.) ശേഷം നല്ലവണ്ണം കഴുകി എടുക്കുക. ഇനി ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു 2 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക .ചൂടായ ശേഷം അതിലേക്ക് പച്ചക്കറികൾ ചേർത്തു കൊടുത്തു നന്നായി വഴറ്റിയെടുക്കുക. ഇപ്പോൾ പച്ചക്കറിയിൽ നിന്നും വെള്ളം ഇറങ്ങും. വേണമെങ്കിൽ 1/2 ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കാം. ചെറിയ തീയിൽ വേണം ഇങ്ങിനെ ചെയ്യാൻ അല്ലെങ്കിൽ അടിയിൽ പിടിക്കും. ഇനി അതിലേക്ക് മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ഒരു തണ്ട് കറിവേപ്പിലയും ചേർത്തു അടച്ചു വച്ച് വേവിച്ചെടുക്കുക.

ഇനി നമുക്ക് അവിയലിലേക്ക് ആവശ്യമായ അരപ്പ് റെഡി ആക്കിയെടുക്കാം . അതിനു വേണ്ടി 1/ 2 മുറി തേങ്ങയും 6 പച്ചമുളകും 2 തണ്ട് കറിവേപ്പിലയും ചേർത്തു വെള്ളം ചേർക്കാതെ മിക്സിയുടെ ചെറിയ ജാറിൽ ഒന്ന് ഒതുക്കിയെടുക്കുക. ഇനി വേവിച്ച പച്ചക്കറികളിലേക്ക് തൈര് ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക അതിലെ വെള്ളം വറ്റുന്ന പരുവത്തിൽ അരവ് ചേർത്ത് കൊടുക്കണം. അരവ് ചേർത്തു നന്നായി തട്ടി പൊത്തി വക്കുക. ഒന്ന് ചൂടായി ആവി വരാൻ തുടങ്ങിയാൽ അടുപ്പിൽ നിന്ന് വാങ്ങിവെച്ചു പച്ചവെളിച്ചെണ്ണ 4 സ്പൂൺ കൂടി ചേർത്ത് കൊടുക്കുക. ഇനി നന്നായി മിക്സ് ചെയ്തു കറിവേപ്പില കൂടി ചേർത്തു കുറച്ചു സമയം കൂടി അടച്ചു വക്കുക. ഇപ്പോൾ നമ്മുടെ നാടൻ അവിയൽ റെഡി.

Leave a Reply

Your email address will not be published. Required fields are marked *