സദ്യകളിൽ ഏറെ ആകർഷകമായ കളറിലും രുചിയിലുമുള്ള ബീറ്റ്റൂട്ട് പച്ചടി വീട്ടിൽ തന്നെ തയ്യാറാക്കാം

സദ്യകളിൽ ഏറെ ആകർഷകമായ കളറിലും രുചിയിലുമുള്ള ബീറ്റ്റൂട്ട് പച്ചടി വീട്ടിൽ തയ്യാറാക്കാം, അതും വളരെ എളുപ്പത്തിൽ തന്നെ. ബീറ്റ്റൂട്ട് തോരൻ ആയിരിക്കും മിക്ക വീടുകളിലും ഉണ്ടാക്കുന്നത് എന്നാൽ സദ്യ ബീറ്റ്റൂട്ട് പച്ചടി ഒരു തവണ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ പിന്നെ ബീട്രൂട്ട് വാങ്ങുമ്പോൾ ഈ രീതിയിൽ തയ്യാറാക്കാൻ തോന്നും. അത്തരമൊരു പച്ചടി ആണ് ഇന്ന് നിങ്ങൾക്കായി ഉണ്ടാക്കി കാണിക്കുന്നത്.

ഇതിനായി കുക്കർ അടുപ്പത്ത് വെച്ച് അതിലേക്ക് ബീറ്റ്‌റൂട്ട്, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില, വെള്ളം ചേർത്ത് വേവിച്ചു, കുക്കർ തുറന്നു വെള്ളം ബാക്കിയുണ്ടെങ്കിൽ അത് വറ്റിച്ചു, ശേഷം അതിലേക്ക് തേങ്ങാക്കൊത്ത്, പച്ചമുളക്, കടുക്, വെള്ളം ചേർത്ത് അരച്ചത് ചേർത്ത് ഇളക്കി മിക്സ് ഡ്രൈ ആയി വരുമ്പോൾ ഓഫ് ചെയ്തു, അതൊന്നു ചൂടാറി കഴിയുമ്പോൾ അതിലേക്ക് തൈര് ഒഴിച്ച് മിക്സ് ചെയ്തു, വെളിച്ചെണ്ണയിലേക്ക് കടുകിട്ട് പൊട്ടിച്ച് ഉണക്ക മുളക്, ചെറിയ ഉള്ളി, വേപ്പില എന്നിവ ഇട്ടിളക്കി ബ്രൗൺ നിറം ആകുമ്പോൾ താളിക്കാം. അപ്പോൾ നല്ല അടിപൊളി സദ്യ സ്റ്റൈൽ പച്ചടി തയ്യാറാകും.

Leave a Reply

Your email address will not be published. Required fields are marked *