ഒരു അടുക്കള നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, അടുക്കള നിർമിക്കുമ്പോൾ അറിയാൻ

ഒരു അടുക്കള നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് അടുക്കളയുടെ ഭംഗി കൂട്ടുകയും, അടുക്കള കാര്യങ്ങൾ വളരെയധികം എളുപ്പമാക്കി തീരുകയും ചെയ്യും. ആദ്യത്തേത് അടുക്കളയിലെ സിങ്ക് വാങ്ങുന്ന കാര്യം ആണ്, പലരും ഭംഗി കണ്ട് തിളങ്ങുന്ന സിങ്ക് ആയിരിക്കും തിരഞ്ഞെടുക്കുക, പക്ഷേ അത് എളുപ്പം സ്ക്രാച്ച് വീഴുന്ന തരം ആയിരിക്കും അതുകൊണ്ട് തന്നെ എപ്പോഴും അധികം തിളക്കമില്ലാത്ത മാറ്റ് ഫിനിഷ് നൽകുന്ന സിങ്കുകൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.

പിന്നെ ശ്രദ്ധിക്കേണ്ടത് പ്ളേറ്റുകൾ വെക്കാനുള്ള സ്റ്റാൻഡിന്റെ കാര്യമാണ്, നമുക്കറിയാം പല സ്ഥലങ്ങളിൽ ആയിരിക്കും ഓരോ അടുക്കളയിലും പാത്രങ്ങൾ വയ്ക്കുവാനുള്ള സ്റ്റാൻഡ് വച്ചിരിക്കുന്നത്, എന്നാൽ കഴുകി കഴിഞ്ഞ് അപ്പോൾ തന്നെ സ്റ്റാൻഡിൽ വയ്ക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം തുള്ളിതുള്ളിയായി താഴേക്ക് വീണ് അവിടെ മൊത്തം വെള്ളം നിറയുകായാണ് പതിവ്, എന്നാൽ ഇത് ഒന്ന് ശ്രദ്ധിച്ചു സിങ്കിന് മുകളിലായി ഈ സ്റ്റാൻഡ് വെക്കുകയാണെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ കഴുകി അതിന്മേൽ പാത്രം വെക്കുകയും, അതിന്മേൽ ഉള്ള വെള്ളം സിങ്കിലേക്ക് തന്നെ ആഴ്ന്നു ഇറങ്ങുകയും ചെയ്യും, ആയതിനാൽ പെട്ടെന്നുതന്നെ പാത്രങ്ങൾ ഉണങ്ങി കിട്ടും.

പിന്നെ അടുക്കളയും അതിനുള്ളിലെ കബോർഡുകൾ ആയാലും ഒരുപാട് ഇരുട്ട് നിറഞ്ഞത് ആയിരിക്കരുത്, കാരണം മഴക്കാലമായാൽ അടുക്കളയിലും കബോർഡുകളിലും ഈർപ്പം തങ്ങി നിൽക്കുകയും പിന്നീട് പല്ലി, പാറ്റ മുതലായവ മുട്ടയിട്ട് വളരാനും അവിടെ സാധിക്കുന്നതാണ്, ആയതിനാൽ കബോർഡുകളും എല്ലാം ഒരു പ്ലെയിൻ ഗ്ലാസ്സുകൊണ്ട് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്, അതുപോലെതന്നെ അടുക്കളയിലും നല്ല പോലെ വെളിച്ചവും കാറ്റും കിട്ടാൻ നല്ല പ്ലെയിൻ ആയ ജനാലകൾ വേണം വയ്ക്കാൻ, ഇത്തരം വെളിച്ചത്തിൽ പല്ലി,പാറ്റകൽ ഒന്നും മുട്ടയിട്ടു വളരുകയില്ല, അതുപോലെ അടുക്കളയിൽ ഉണ്ടാകുന്ന ഈർപ്പവും പെട്ടെന്നു പോകുവാൻ ഈ വെളിച്ചം സഹായിക്കുന്നു.

പിന്നെ നമ്മൾ കണ്ടിട്ടുണ്ട് ചില അടുക്കളയിൽ എല്ലാ ഭാഗത്തും കബോർഡുകൾ പണിയുന്നത്, പലപ്പോഴും ഒന്നും തന്നെ വയ്ക്കാൻ ഇല്ലെങ്കിലും എല്ലാഭാഗത്തും കബോർഡുകൾ പണിത് അടച്ച് വയ്ക്കുന്നത് ഇപ്പോഴത്തെ സ്ഥിരം പതിവാണ്, എന്നാൽ ഇത് നമ്മുടെ സമയവും പണവും ഒരുപാട് നഷ്ടമാക്കുന്നു, ആയതിനാൽ ആവശ്യാനുസരണം മാത്രം കബോർഡുകൾ പണിയാൻ ശ്രദ്ധിക്കുക ഒരുപാട്
കബോർഡുകൾ ഉണ്ടാക്കി വെച്ചിട്ട് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല, അതുമാത്രമല്ല പാചകത്തിനായി അത്യാവശ്യം വേണ്ട സാധനങ്ങൾ അതായത് പഞ്ചസാര ഉപ്പും മുതലായവ കയ്യെത്തുംദൂരത്ത് തന്നെ വയ്ക്കാൻ ശ്രദ്ധിക്കണം അതൊന്നും കബോർഡിൽ അടച്ചു പൂട്ടി വയ്ക്കേണ്ട ആവശ്യമില്ല.

പലപ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ ആയിരിക്കും ആളുകൾ അടുക്കള നിർമ്മിക്കുക അതുകൊണ്ടുതന്നെ അതിൻറെതായ ബുദ്ധിമുട്ടുകൾ അടുക്കള കാര്യങ്ങളിൽ വീട്ടമ്മമാർക്ക് നേരിടേണ്ടി വരും.മേൽപ്പറഞ്ഞ കാര്യങ്ങൾ വായിക്കുമ്പോൾ നിങ്ങൾക്കും ശരിയാണെന്ന് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും ഇനി ഒരു അടുക്കള നിർമ്മാണത്തിന് ഈ മാർഗം സ്വീകരിക്കാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *