ഏത്തപ്പഴവും അരിപ്പൊടിയും മാത്രം ഉപയോഗിച്ച് ഒരു വേറെ ലെവൽ നാലുമണി പലഹാരം എളുപ്പം ഉണ്ടാക്കാം

പഴം വളരെ ഹെൽത്തി ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാം, എന്നുവച്ച് ഇത് ധാരാളം കഴിക്കാനും പലർക്കും മടിയാണ്, അതുകൊണ്ട് തന്നെ വീടുകളിൽ പഴം ഒട്ടും ആവശ്യമില്ലാതെ ചില സമയങ്ങളിൽ ഇരിക്കുന്നുണ്ടാകും, എന്നാൽ കുറച്ച് അരിപ്പൊടിയും പഴവും കൂടി ചേർത്തു ഒരു ബനാന സ്നാക്ക് തയ്യാറാക്കിയാൽ എളുപ്പം തന്നെ പഴവും സ്‌നാക്കും കാലിയായി കിട്ടും.

ഇത് തയ്യാറാക്കാൻ വേണ്ടി ആദ്യം തന്നെ നേന്ത്രപ്പഴം ആവിയിൽ പുഴുങ്ങി എടുക്കണം, അതിനുശേഷം അതിന്റെ തൊലി എല്ലാം കളഞ്ഞ് മുറിച്ച് അതിനുള്ളിലെ കറുത്ത നാരുകളും എടുത്തുകളഞ്ഞു പഴം മാത്രം മിക്സിയുടെ ചെറിയ ജാറിൽ ഇട്ടു ഒപ്പം രണ്ട് ടേബിൾസ്പൂൺ വെള്ളം കൂടി ചേർത്ത് അരച്ചെടുക്കണം (കൂടുതൽ വെള്ളം ചേർക്കാതെ അരക്കാൻ പ്രത്യേകം ശ്രദ്ധിക്കണം), എന്നിട്ട് നല്ല പേസ്റ്റ് പരുവത്തിൽ ആകുമ്പോൾ ഇതൊരു ബൗളിലേക്ക് മാറ്റാം ശേഷം അതിലേക്കു മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും 4 ഏലക്കായും മിക്സിയുടെ ജാറിലിട്ടു നല്ലപോലെ പൊടിച്ചത് ചേർത്ത് കൊടുക്കാം. ഇനി ഒരു കപ്പ് വറുത്ത അരിപ്പൊടിയും ആവശ്യത്തിന് ഉപ്പു ചേർത്ത് കൈകൊണ്ടുതന്നെ നല്ലപോലെ ഇതെല്ലം കുഴച്ച് എടുക്കാം. കുറച്ചുനേരം നല്ലപോലെ കുഴച്ചുകഴിയുമ്പോൾ പഴവും അരിപ്പൊടിയും എല്ലാം നല്ല മിക്സ് ആയി വരും, അപ്പോൾ അതിൽ നിന്ന് ഓരോ ഉരുള എടുത്ത് ഉരുട്ടി വയ്ക്കാം.

ഇനി ഇത് വേവിക്കാൻ വേണ്ടി ഇഡലി ചെമ്പ് അടുപ്പത്തുവച്ച് അതിൽ വെള്ളം ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു തട്ട് ഇറക്കി വെക്കണം, എന്നിട്ടു ആ തട്ടിൽ ഒരു വാഴയിൽ വെച്ച് വേണം ഈ ഉരുളകൾ പരസ്പരം തൊടാത്ത രീതിയിൽ വെക്കാൻ. ശേഷം ഇത് മൂടിവെച്ച് അഞ്ചാറു മിനിറ്റ് ആവിയിൽ വേവിക്കാം.

ആറ് മിനിറ്റ് കഴിഞ്ഞു എടുക്കുമ്പോൾ നല്ല ലഡ്ഡു പോലെ ഇരിക്കുന്ന പഴം ഉണ്ടകൾ നമുക്ക് ലഭിക്കുന്നതാണ്. ഈ വിഭവം കുട്ടികൾക്കും അല്ലെങ്കിൽ വീട്ടിൽ വിരുന്നുക്കാർ വരുമ്പോഴും, പ്രത്യേക വിശേഷങ്ങൾക്കും എല്ലാം എളുപ്പത്തിൽ ഉണ്ടാക്കി വയ്ക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *