കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ കായ വറുത്തത് ഇനി വീട്ടിൽ ഉണ്ടാക്കാം
ഏത് പ്രായക്കാർക്കും എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ് കായ വറുത്തത്. പച്ചക്കായയാണ് ഇതിന് സാധാരണയായി ഉപയോഗിക്കുന്നത്. ഇനി ചിപ്സിനായി കടയിലേക്ക് ഓടേണ്ടി വരില്ല. വീട്ടിൽ തന്നെ സ്വാദിഷ്ടമായ രീതിയിൽ കായ വറുത്തത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
അതിന് ആവശ്യമായ നേന്ത്രപ്പഴത്തിന്റെ പച്ചക്കായ എടുക്കണം. എന്നിട്ട് അതിന്റെ തൊലി കളയുക. ചെറുതായി തൊലിയിൽ കത്തി കൊണ്ട് വരഞ്ഞ് തൊലി മാറ്റാം. ഇനി പഴം നൈസായി വട്ടത്തിൽ മുറിച്ചിടണം. എന്നിട്ട് ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിൽ 1 ടീസ്പൂൺ ഉപ്പും 1 ടീസ്പൂൺ മുളകും ഇട്ട് മുറിച്ച പഴവും ചേർത്ത് മിക്സ് ചെയ്ത് ഊറ്റി എടുക്കുക.
ഇനി ഒരു ബൗളിൽ കുറച്ച് ഉപ്പും മുളക്പൊടിയും ഇട്ട് ഇത്തിരി വെള്ളം ഒഴിച്ച് മിക്സാക്കുക. ഇനി ഉരുളി അടുപ്പിൽ വെച്ച് വെളിച്ചണ്ണയോ ഓയിലോ ഒഴിച്ച് തിളയ്ക്കുമ്പോൾ പഴം ഇട്ടു കൊടുക്കുക. ഒരു തവി കൊണ്ട് ഇളക്കി കൊടുത്ത് മിക്സാക്കിയ മുളകിന്റെയും ഉപ്പിന്റെയും വെള്ളം മുകളിൽ കുടഞ്ഞ് കൊടുക്കുക. ഫ്രൈ ആയാൽ കോരി എടുക്കാം. തികച്ചും ക്രിസ്പി ആയ കായ വറുത്തത് ഇവിടെ റെഡിയായി.
