വാഴപ്പിണ്ടി ഇനി കളയല്ലേ , കിടിലൻ ഉപ്പിലിട്ടത് ഉണ്ടാക്കാം

വാഴയുടെ തന്നെ ഉപയോഗിക്കാവുന്ന ഒരു ഭാഗമാണ് വാഴപ്പിണ്ടി. ഇത് കൊണ്ട് സ്വാദിഷ്ടമായ ജ്യൂസും തോരനും കറിയുമെല്ലാം ഉണ്ടാക്കാം. വാഴപ്പഴത്തിനേക്കാൾ കൂടുതൽ പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. വാഴപ്പിണ്ടി ഉപ്പിലിട്ടതിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്.

ഇതിന് ആവശ്യമായ സാധനങ്ങൾ വാഴപ്പിണ്ടി, 1 കഷണം ചെറുനാരങ്ങ, 1 കഷണം ഇഞ്ചി, പച്ചമുളക്, ഉപ്പ്, വിനാഗിരി, മുക്കാൽ ഗ്ലാസ് ഇളം ചൂട് വെള്ളം എന്നിവയാണ്.

ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. ആവശ്യമായ വാഴപ്പിണ്ടി എടുത്ത് നാര് കളഞ്ഞ് ചെറുതായി മുറിച്ചിടുക. അതൊരു ഗ്ലാസ് ജാറിലിട്ട് എരിവിന് ആവശ്യമായ പച്ചമുളക് വട്ടത്തിൽ മുറിച്ചിടുക. പിന്നെ ഇഞ്ചിയും ചെറുതായി മുറിച്ചിടണം. ഇനി ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞത് ചേർക്കാം. കൂടാതെ കുറച്ച് വിനാഗിരിയും ഒഴിക്കണം.

ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളം ചൂടുള്ള വെള്ളം ഒഴിക്കുക. എന്നിട്ട് ഒരു സ്പൂൺ കൊണ്ട് മിക്സാക്കുക. ഇനി മൂടി വെയ്ക്കാം. 2 – 3 ദിവസം കഴിഞ്ഞാൽ എടുത്ത് കഴിച്ചാൽ മതി, നല്ല ടേസ്റ്റായിരിക്കും.

Thanath Ruchi

Similar Posts