വെറൈറ്റി ആയി ക്രഞ്ചി ഈവനിംഗ് സ്നാക്സ്, പാത്രം കാലിയാകുന്ന വഴി അറിയില്ല

ഇന്ന് ഇവിടെ ഒരു ഈവനിംഗ് സ്നാക്സിന്റെ റെസിപ്പിയാണ് പറയുന്നത്. ഗോതമ്പ് പൊടിയും പച്ചക്കറികളും ഒക്കെ ചേർക്കുന്നതിനാൽ വളരെ നല്ല പലഹാരമാണിത്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

ആദ്യം ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. അത് തിളച്ചാൽ 1 സവാള മുറിച്ചത് ഇടാം. പിന്നെ ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂൺ ഇടാം. കുറച്ച് കറിവേപ്പില ഇട്ട് വഴറ്റണം.

ഇനി പച്ചക്കറികൾ ഇടാം. കാബേജ് മുറിച്ചത് 1 കപ്പ് ഇട്ട് മിക്സാക്കണം. കൂടാതെ കേരറ്റ് ഗ്രേറ്റ് ചെയ്തത് അര കപ്പ് ഇടണം. എന്നിട്ട് ഇളക്കുക. പിന്നെ ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ മുളക്പൊടിയും അര ടീസ്പൂൺ മല്ലിപ്പൊടിയും ഇട്ട് ഇളക്കുക.അതിന്റെ പച്ചമണം മാറുന്നതു വരെ ഇളക്കാം.

ഇനി ഒരു പാത്രത്തിൽ 1 കപ്പ് ഗോതമ്പ് പൊടി ഇടുക. ആവശ്യത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഇട്ട് മിക്സാക്കുക. ഇനി കുറേശ്ശെ വെള്ളം ചേർത്ത് കുഴയ്ക്കണം. സോഫ്റ്റായി കുഴച്ച് ഉരുളയാക്കണം. ഇനി ചപ്പാത്തി പലകയിൽ പൊടി വിതറി പരത്തണം. എന്നിട്ട് ഒരു മൂടി കൊണ്ടോ മറ്റോ റൗണ്ടിൽ മുറിച്ചെടുക്കുക.

അതിന്റെ മുകളിൽ വെജിറ്റബിളിന്റ ഫില്ലിംഗ് കുറച്ച് മാത്രം ഇടുക. അതിനെ കവർ ചെയ്യാൻ അതേ ഷേയ്പ്പിലുള്ള ഒന്നു പരത്തി മുറിച്ചെടുത്ത് ഒടിക്കുക. അതിന് ഡിസൈൻ കൊടുക്കാനായി ഒരു ഫോർക് കൊണ്ട് ചുറ്റും വര വെയ്ക്കുക. ഇനി അടുപ്പത്ത് ഒരു പാൻ വെച്ച് കുറച്ച് ഓയിൽ ഒഴിക്കുക. അത് തിളച്ചാൽ ഓരോന്നും ഇടുക. രണ്ട് ഭാഗവും ഫ്രൈ ചെയ്ത് എടുക്കുക.

Thanath Ruchi

Similar Posts