ചിക്കന്‍ കൊണ്ട് ഇറച്ചി ചോറ് ഇനി എന്തൊരെളുപ്പം

വളരെ അധികം രുചികരവും വ്യത്യസ്തവുമായ ഒരു വിഭവമാണ് ഇറച്ചി ചോറ്.ഇത് ബീഫ് കൊണ്ടും മട്ടന്‍ കൊണ്ടും ചിക്കന്‍ കൊണ്ടുമൊക്കെ തയ്യാറാക്കും.കുറഞ്ഞ സമയം കൊണ്ട് ഏവര്‍ക്കും ഇഷ്ടപ്പെടുന്ന വിധത്തില്‍ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.ഇവിടെ ചിക്കന്‍ വെച്ചിട്ടാണ് ഇത് ഉണ്ടാക്കുന്നത്.

ഇതിനു വേണ്ടി കൈമ അരിയാണ് എടുക്കുന്നത്. അരി നന്നായി കഴുകി 10 മിനിട്ട് കുതിര്‍ക്കാന്‍ വെയ്ക്കണം.പിന്നെ കാല്‍ കിലോ എല്ലില്ലാത്ത ചിക്കന്‍ ചെറുതായി മുറിച്ച് നല്ലവണ്ണം കഴുകിയെടുക്കുക.ഒരു വലിയ പാത്രം എടുത്ത് അതില്‍ ഓയിലോ വെളിച്ചെണ്ണയോ ഒഴിക്കുക.അത് ചൂടായാല്‍ 1 ചെറിയ സവാള അരിഞ്ഞത് ഇടണം.1 ചെറിയ ടീസ്പൂണ്‍ ഇഞ്ചി വെളുത്തുളളി പേസ്റ്റ് ചേര്‍ക്കണം.എന്നിട്ട് ഇളക്കി കഴുകി വെച്ച ചിക്കന്‍ ഇട്ട് മിക്സ് ചെയ്ത് ആവശ്യത്തി‍ന് ഉപ്പിടാം.

ഇനി വലിയ ടേബിള്‍ സ്പൂണ്‍ കാശ്മീരിമുളക് പൊടിയും കാല്‍ ടീസ്പൂണ്‍ ഗരംമസാലയും ഇട്ട് വഴറ്റുക.പിന്നെ 1 ചെറിയ തക്കാളി മുറിച്ചതും ഇടുക.പിന്നെ നിങ്ങള്‍ക്ക് വേണമെങ്കില്‍ പകുതി കാപ്സിക്കം മുറിച്ചിടാം.എന്നിട്ട് മിക്സ് ചെയ്യാം.

ശേഷം കഴുകി വെച്ച അരി ഇടാം. എന്നിട്ട് 2 കപ്പ് തിളച്ച വെള്ളം ഒഴിക്കാം.ചിക്കനും കൂടി ഉളളതു കൊണ്ട് 2 കപ്പ് തന്നെ വെള്ളം വേണ്ടി വരും.ഇനി ആവശ്യത്തിന് ഉപ്പും ഇട്ട് ലോ ഫ്ളേയ്മില്‍ 4 മിനിട്ട് അടച്ച് വെച്ച് വേവിക്കാം.ഇടയ്ക്ക് ഇളക്കി കൊടുക്കാം.ചൂടാറിയാല്‍ ഡ്രൈ ആയിക്കോളും.ഒരു ഫോര്‍ക്കുണ്ടെങ്കില്‍ കുഴഞ്ഞ് പോകാതെ ഇളക്കിയാല്‍ മതി. ഈ ഇറച്ചി ചോറ് ചൂടോടെ വെറുതെ കഴിക്കാനും ചമ്മന്തിയുടെ കൂടെ കഴിക്കാനും നല്ല രുചിയാണ്.

Thanath Ruchi

Similar Posts