അരിപ്പൊടി കൊണ്ട് ആവിയിൽ വേവിച്ച ഈ പലഹാരം നിങ്ങൾ ഇതിന് മുമ്പ് കഴിച്ചിട്ടുണ്ടോ?

അരിപ്പൊടി കൊണ്ട് പലതരം വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. കിടിലൻ രുചിയിൽ ആവിയിൽ വേവിച്ച ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. എണ്ണയൊന്നും ചേർക്കാത്തതിനാൽ ഇത് ഏത് പ്രായക്കാർക്കും കഴിക്കാൻ പറ്റും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

ഒരു പാത്രത്തിൽ 3 കപ്പ് അരിപ്പൊടി ഇടുക. പിന്നെ ആവശ്യത്തിന് ഉപ്പും ഇട്ട് മിക്സ് ചെയ്യുക. അതിൽ ചൂടുള്ള വെള്ളം ഒഴിച്ച് സ്പൂൺ കൊണ്ട് മിക്സാക്കുക. എന്നിട്ട് ചൂട് കുറഞ്ഞാൽ കൈ കൊണ്ട് സോഫ്റ്റായി കുഴയ്ക്കുക.

ഇനി വേണ്ടത് 1 കപ്പ് ശർക്കര പൊടിച്ചതാണ്. അതൊരു പാനിലിട്ട് ഉരുക്കണം. ഇനി ഒന്നര കപ്പ് തേങ്ങ ചിരകിയത് എടുക്കുക. അത് പാനിലിട്ട് ശർക്കര ഉരുക്കിയതുമായി മിക്സാക്കുക. ഇനി നേരത്തെ കുഴച്ച് വെച്ച അരിപ്പൊടിയുടെ മാവ് ഉരുട്ടി ടേബിൾ ടോപ്പിലിട്ട് മുഴുവനായി പരത്തുക. അതിൽ തേങ്ങ മിക്സ് പരത്തി ഇടുക. എന്നിട്ട് റോളാക്കണം.

എന്നിട്ട് ഇഡ്ലി പാത്രത്തിൽ വെള്ളം വെച്ച് തിളയ്ക്കുമ്പോൾ തട്ടിൽ റോൾ വെച്ച് അതിന്റെ മുകളിൽ ഒരു തുണി കവർ ചെയ്ത് മൂടി വെയ്ക്കുക. 15 മിനിട്ട് ആയാൽ ഗ്യാസ് ഓഫാക്കി പുറത്ത് എടുത്ത് വെയ്ക്കാം. അത് തണുത്താൽ കത്തി കൊണ്ട് വട്ടത്തിൽ മുറിച്ചാൽ മതി. അത് മുറിച്ച് വെച്ചത് കാണാൻ തന്നെ നല്ല ഭംഗിയാണ്.

https://youtu.be/S9Dh6rnQi80

Thanath Ruchi

Similar Posts