സൂപ്പർ ടേസ്റ്റിൽ മട്ടന്‍റെ എല്ല്കറി വെച്ചത്

ആടിന്‍റെ എല്ല് കൊണ്ട് സൂപ്പൊക്കെ നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത് കറി വെച്ചാലും നല്ല രുചിയാണ്. അതെങ്ങനെയാണെന്ന് നോക്കാം. കറി വെയ്ക്കാനായി 1 കിലോ ആട്ടിൻ എല്ല് എടുക്കുക. അത് ചൂട് വെള്ളത്തിൽ മഞ്ഞൾപ്പൊടിയിട്ടും വിനാഗിരി ഒഴിച്ചും ഒക്കെ നന്നായി കഴുകിയെടുക്കുക.

ഇനി അത് കുക്കറിലിടാം. അതിൽ കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും കാൽ ടേബിൾ സ്പൂൺ കുരുമുളക് പൊടിയും കുറച്ച് കറിവേപ്പിലയും ഇട്ട് മിക്സ് ചെയ്ത് 1 ഗ്ലാസ് വെള്ളം ഒഴിക്കുക. എന്നിട്ട് കുക്കറിന്റെ മൂടി ഇടുക. ഇത് വേവാൻ ഹൈ ഫ്ലേയ്മിൽ 1 വിസിലും ലോ ഫ്ലയ്മിൽ 2 വിസിലും വരണം.

ഇനി ഇതിന്റെ മസാല തയ്യാറാക്കണം. ഒരു ഉരുളി അടുപ്പിൽ വെച്ച് 4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അര ടേബിൾ സ്പൂൺ പെരിംജീരകം കുറച്ചധികം കറിവേപ്പിലയും ഇടുക. ഇനി 3 പച്ചമുളക് നീളത്തിൽ മുറിച്ചത് ഇടുക. നിങ്ങളുടെ എരിവിന് അനുസരിച്ച് ഇനിയും ചേർക്കാം. ഇതിൽ കുരുമുളക് ഇടുന്നതാണ് നല്ല രുചിയുണ്ടാവുക.

ഇനി 3 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കണം. വെളുത്തുള്ളി കൂടുതൽ ചേർക്കുന്നത് നല്ലതാണ്. പിന്നെ 400 ഗ്രം ചുവന്നുള്ളി മുറിച്ചിടാതെ തന്നെ ചേർക്കാം. എന്നിട്ട് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ഉള്ളി സോഫ്റ്റ് ആവുന്നതു വരെ വഴറ്റണം.

പിന്നെ പൊടികൾ ചേർക്കാം. ഇനി അതിൽ കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും 1 ടേബിൾ സ്പൂൺ പിരിയൻ മുളകുപൊടി ഉണ്ടെങ്കിൽ അതിടാം. ഒന്നര ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ഇട്ട് ഇളക്കുക. ഇനി 1 മീഡിയം വലിപ്പമുള്ള തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. എന്നിട്ട് വേവിച്ച് വെച്ച എല്ല് വെള്ളത്തോടെ ഇതിൽ ചേർക്കാം. ഇനി എരിവൊക്കെ നോക്കാം. എന്നിട്ട് കാൽ ടീസ്പൂൺ കുരുമുളക് പൊടിയും ഒന്നര ടീസ്പൂൺ ഗരം മസാലയും ചേർത്ത് അടച്ച് വെച്ച് വേവിക്കുക. ലോ ഫ്ലേയ്മിൽ 5 മിനിട്ട് വെയ്ക്കുക. ഇടയ്ക്ക് തുറന്ന് മെല്ലെ ഇളക്കാം. ഇനി കുറച്ച് കറിവേപ്പില ഇട്ട് വാങ്ങി വെയ്ക്കാം.

Thanath Ruchi

Similar Posts