വളരെ എളുപ്പത്തില്‍ കിടു രുചിയില്‍ മത്തി മുളകിട്ടത്

സാധാരണ മീന്‍ മുളകിട്ടത് നമ്മള്‍ ഉണ്ടാക്കാറുണ്ട്.മീനുകളുടെ കൂട്ടത്തില്‍ മത്തിക്കുള്ള സ്ഥാനം ഒന്നു വേറെ തന്നെയാണ്.മീന്‍ മുളകിട്ടതുണ്ടെങ്കില്‍ ചോറിന് വേറെയൊന്നും വേണ്ട. ഇന്നിവിടെ മത്തി മുളകിട്ടതിന്‍റെ റെസിപ്പിയാണ് പറയുന്നത്.

ആദ്യം 1 കിലോ മത്തി മുറിച്ച് വൃത്തിയാക്കി കഴുകി വെയ്ക്കുക.ഉപ്പിട്ടും കുടംപുളിയിട്ടും ഒക്കെ കഴുകിയാല്‍ നല്ലതാണ്.മീനിന്‍റെ മുട്ടയും കഴുകി എടുക്കാം.ഒരു മണ്‍ചട്ടി അടുപ്പില്‍ വെച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഒന്നര ടീസ്പൂണ്‍ കടുക് ഇടുക.10 വലിയ വെളുത്തുള്ളി മുറിച്ചതും വലിയ കഷണം ഇഞ്ചി മുറിച്ചിട്ട് ഇളക്കണം.പിന്നെ 25 ചുവന്നുള്ളി മുറിച്ചതും ഇടാം.മീന്‍ കറിയില്‍ എപ്പോഴും സവാളയേക്കാള്‍ ചുവന്നുള്ളി ഇട്ടാലായിരിക്കും രുചി കൂടുതലുണ്ടാവുക.

ഇനി ആവശ്യത്തിന് ഉപ്പിടണം.കുറച്ച് കറിവേപ്പിലയും ഇട്ട് ഇളക്കുക.ഉള്ളിയൊക്കെ സോഫ്റ്റാകുനേനതു വരെ ഇളക്കുക.പിന്നെ 2 ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളക്പൊടിയും അര ടീസ്പൂണ്‍ ഉലുവ വറുത്ത് പൊടിച്ചതും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കുക. ഇനി കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടിയും ഇട്ട് അതിന്‍റെ പച്ച മണം മാറുന്നതു വരെ വഴറ്റുക.

ഇനി 1 പഴുത്ത തക്കാളി ചെറുതായി മുറിച്ച് ചേര്‍ക്കാം.പിന്നെ 4 കഷണം കുടംപുളി വെള്ളത്തില്‍ കുതിര്‍ത്തത് ഇട്ട് മീന്‍ മുങ്ങാനുള്ള വെളളം ഒഴിക്കണം.ഒന്നര കപ്പ് വെള്ളമാണ് ഇതില്‍ ഒഴിക്കുന്നത്.ഇനി കുറച്ച് ഉപ്പ് ചേര്‍ക്കണം.എന്നിട്ട് മിക്സ് ചെയ്യുക.അത് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടാം.എന്നിട്ട് ചട്ടി ഒന്നു ചുറ്റിക്കുക. ചട്ടി അടച്ച് വെച്ച് ലോ ഫ്ളേയ്മില്‍ 15 മിനിട്ട് വെയ്ക്കണം. അപ്പോഴേക്കും മീന്‍ കഷണങ്ങള്‍ വെന്തു വരും.ഇടയ്ക്ക് ഒന്നു ചുറ്റിച്ച് കൊടുത്താല്‍ മതി.എന്നിട്ട് വാങ്ങി വെയ്ക്കാം.

Thanath Ruchi

Similar Posts