ഈസി പൈനാപ്പിൾ പുഡ്ഡിംഗും ജ്യൂസും

പൈനാപ്പിൾ അഥവാ കൈതച്ചക്ക നാട്ടിൽ ലഭിക്കുന്ന പഴങ്ങളിൽ വച്ച് പോഷക ഗുണങ്ങൾ കൂടുതലുള്ള ഒന്നാണ്. കുട്ടികൾക്കൊക്കെ നൽകാൻ കഴിയുന്ന നല്ലൊരു പഴമാണിത്. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

പൈനാപ്പിൾ കൊണ്ടുള്ള രണ്ട് ഐറ്റം ഉണ്ടാക്കുന്നതിനെ പറ്റിയാണ് ഇവിടെ പറയുന്നത്. പൈനാപ്പിൾ പുഡ്ഡിംഗും ജ്യൂസും. ഇതിനായി പഴുത്ത 1 പൈനാപ്പിൾ എടുക്കുക. ഇത് രണ്ട് രീതിയിൽ മുറിക്കണം. ഒരു ഭാഗം വലുതായി മുറിച്ച് മിക്സിയിൽ അരച്ചിട്ട് ജ്യൂസാക്കി ജെല്ലാക്കാനും ബാക്കി ഭാഗം ചെറുതായി ഗാർണിഷിങ്ങിനും വിളയിച്ചെടുക്കാനുമാണ്.

ഒരു പാനിൽ വിളയിക്കാനുളള പൈനാപ്പിളിട്ട് ഇളക്കണം. അത് വെളളം വറ്റി വെന്ത് വരണം. അതിലേക്ക് 5 ടേബിൾ സ്പൂൺ പഞ്ചസാര ഇടണം. അപ്പോൾ ജ്യൂസായി ഇറങ്ങി വരും. മഞ്ഞനിറം കുറവായി തോന്നുന്നുണ്ടെങ്കിൽ നുള്ള് മഞ്ഞൾപ്പൊടി ഇടാം. പൈനാപ്പിൾ വെന്തു കഴിഞ്ഞാൽ ഗ്യാസ് ഓഫ് ചെയ്യാം. എന്നിട്ട് തണുക്കാൻ വെയ്ക്കണം.

ഇനി 10 ഗ്രാം ചൈന ഗ്രാസ് വേണം. ഇത് ജെൽ ഉണ്ടാക്കുമ്പോഴും പാലിൽ ചെയ്യുമ്പോഴും വേണം. ഒരു പാത്രത്തിൽ അര ലിറ്റർ പാൽ ഒഴിച്ച് അതിൽ അര കപ്പ് പഞ്ചസാര ഇടുക. അത് തിളച്ച് വരുമ്പോൾ 1 ടീസ്പൂൺ വാനില എസെൻസ് ചേർക്കണം. എന്നിട്ട് ഇളക്കുക. ഇനി 5 ഗ്രാം ചൈന ഗ്രാസ് വെള്ളം പിഴിഞ്ഞ് ചേർക്കാം. അല്ലെങ്കിൽ ഉരുക്കി ഒഴിച്ചാലും മതി. ഇനി ഗ്യാസ് ഓഫ് ചെയ്ത് ചൈന ഗ്രാസിട്ടതു കൊണ്ട് അരിച്ചു ഒഴിക്കാം. അപ്പോൾ കട്ടകളൊക്കെ മാറ്റാൻ പറ്റും. വായുകുമിളകൾ ഉണ്ടെങ്കിൽ അതൊക്കെ പൊടിച്ചെടുക്കാം. അതൊന്ന് ചൂടാറിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ഇനി മിക്സിയുടെ ജാറിൽ വലിയ കഷണം പൈനാപ്പിൾ ഇട്ട് ആവശ്യമായ വെള്ളം ചേർത്ത് ജ്യൂസാക്കണം. ഇത് ഒരു പാനിൽ ഒഴിച്ച് കുറുകാൻ വെയ്ക്കണം. അതിന് ഇളക്കി കൊണ്ടേയിരിക്കുക. ചൈന ഗ്രാസ് മാത്രമായി ഉരുക്കുന്നെങ്കിൽ അങ്ങണ ചെയ്യാം. ഇനി ജ്യൂസിലേക്ക് 5 ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കാം. 1 ടീസ്പൂൺ പൈനാപ്പിൾ എസെൻസും ചേർക്കാം. അതിലെ വെള്ളം വറ്റി വരണം. ഇനി ഉരുക്കിയ ചൈന ഗ്രാസ് അരിച്ച് ചേർക്കാം. ഇതിന് പകരം നിങ്ങൾക്ക് കോൺഫ്ലോറും ഉപയോഗിക്കാം. എന്നിട്ട് ഗ്യാസ് ഓഫ് ചെയ്യാം. ചൂടാറിയ ശേഷം ഇനി പാലിന്റെ മിക്സിലേക്ക് അരിച്ചിട്ട് ഇത് ഒഴിക്കാം. ഇനി ഒരു സ്പൂൺ കൊണ്ട് ലെവൽ ചെയ്താൽ മതി. എന്നിട്ട് പൈനാപ്പിൾ കഷ്ണങ്ങൾ മുകളിൽ വെച്ചു കൊടുക്കാം. ഇനി തണുക്കാൻ വെയ്ക്കാം.

ഇനി ഒരു ജാറിൽ വിളയിച്ച പൈനാപ്പിൾ ഇട്ട് 1 കപ്പ് കാച്ചി തണുപ്പിച്ച പാൽ ഒഴിക്കുക. മധുരം നേരത്തെ ചേർത്തതിനൽ ഇടേണ്ട ആവശ്യമില്ല. മിക്സിയിൽ നന്നായി അടിച്ച് ഗ്ലാസിലേക്ക് ഒഴിക്കാം. വേണമെങ്കിൽ നിങ്ങൾക്ക് ഐസ് കഷണങ്ങൾ ഇടാം. അങ്ങനെ ജ്യൂസും റെഡിയായി. അതു പോലെ പുഡ്ഡിംഗ് സെറ്റായി വന്നിട്ടുണ്ടാകും. അത് കട്ട് ചെയ്ത് കഴിക്കാം.

Thanath Ruchi

Similar Posts