ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന മിൽക്ക് കേക്ക്
മധുരം ഇഷ്ടമല്ലാത്തവർ ആരുമുണ്ടാവില്ല. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന മിൽക്ക് കേക്കിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. പ്രാധാനമായും പാല് കൊണ്ട് ഉണ്ടാക്കുന്ന ഈ മധുരം എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.
അതിന് ആദ്യം ഒരു പാത്രത്തിൽ ഒന്നര ലിറ്റർ പാൽ ഒഴിക്കുക. ഏത് പാൽ വേണമെങ്കിലും ഇതിനായി എടുക്കാം. അത് അടുപ്പിൽ വെച്ച് തിളച്ചു വരുമ്പോൾ 1 ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ് ഒഴിക്കണം. അപ്പോൾ പാൽ പിരിഞ്ഞ് വരണം.
ഇത് ഇളക്കി കൊണ്ടിരിക്കണം. വീണ്ടും തിളച്ചു വരുമ്പോൾ ബാക്കി പകുതി ചെറുനാരങ്ങാ നീര് കൂടി പിഴിഞ്ഞ് ചേർക്കാം. ഇനി മുക്കാൽ കപ്പ് പഞ്ചസാര കുറേശ്ശെയായി ഇടണം. എന്നിട്ട് നന്നായി ഇളക്കുക. ഇനി 1 ടേബിൾ സ്പൂൺ പശുനെയ്യ് ചേർത്ത് മിക്സ് ചെയ്യാം. അതൊന്നു കട്ടിയായി വരുമ്പോൾ 1 ടേബിൾ സ്പൂൺ പശുനെയ്യ് കൂടി ചേർത്ത് യോജിപ്പിക്കാം.എന്നിട്ട് ഗ്യാസ് ഓഫ് ചെയ്യാം.
ഇനി ഇത് സെറ്റ് ചെയ്യേണ്ട പാത്രമെടുത്ത് അതിന്റെ ഉള്ളിൽ നെയ് തടവുക.എന്നിട്ട് പാലിന്റെ മിക്സ് ഒഴിക്കാം. എന്നിട്ട് സ്പൂൺ കൊണ്ട് അമർത്തി ഷേയ്പ്പാക്കാം. ഇത് 4 മണിക്കൂറോ മറ്റോ റെസ്റ്റ് ചെയ്യാൻ വെയ്ക്കണം. കൂടുതൽ സമയം വെച്ചാൽ നല്ലത്. എന്നിട്ട് സൈഡിൽ നിന്ന് കത്തി കൊണ്ടോ മറ്റോ ഇളക്കി കൊടുത്താൽ മതി. എനിട്ട് വേറെ പാത്രത്തിലേക്ക് മാറ്റിയാൽ മതി. അതിന്റെ മുകളിൽ ഗാർണിഷ് ചെയ്യാൻ പിസ്ത കഷണമോ നട്സോ ഒക്കെ ഇട്ടാൽ മതി.
