സൂപ്പർ ടേസ്റ്റിൽ ബേക്കറി സ്റ്റൈലിൽ ഡ്രൈ ഫ്രൂട്ട് കേക്ക്

പലതരത്തിലുള്ള കേക്കുകൾ നമ്മൾ ഉണ്ടാക്കാറുണ്ട്. പെർഫെക്ടായി നല്ല രുചിയിലും എളുപ്പത്തിലും തയ്യാറാക്കാൻ പറ്റുന്ന കേക്കിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. അതിനായി അര കപ്പ് ടൂട്ടി ഫ്രൂട്ടി ഒരു പാത്രത്തിലിട്ട് 1 ടേബിൾ സ്പൂൺ മൈദ അതിൽ മിക്സ് ചെയ്യുക. ടൂട്ടി ഫ്രൂട്ടി കേക്കിൽ താണു പോകാതിരിക്കാനാണ് മൈദ ചേർക്കുന്നത്.

ഇനി ഒരു പാത്രത്തിൽ 200 ഗ്രാം മാർഗ്രെയ്ൻ എടുക്കുക. അതില്ലെങ്കിൽ വെണ്ണയും എടുക്കാം. അതിനു പകരം സൺഫ്ലവർ ഓയിൽ എടുത്താലും മതി. അതേ അളവിൽ തന്നെ എടുത്താൽ മതി. അത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് ഒരു കപ്പ് പഞ്ചസാര പൊടിച്ചത് ചേർത്ത് നല്ല വണ്ണം മിക്സ് ചെയ്യണം.

ഇനി ഒരു പാത്രത്തിൽ 4 മുട്ട ഉടച്ച് ഒഴിക്കുക. അത് വിസ്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യണം. അതിൽ 1 ടീസ്പൂൺ വാനില എസെൻസ് ഒഴിക്കണം. ഈ മുട്ടയുടെ മിശ്രിതം തയ്യാറാക്കി വെച്ച മിക്സിലേക്ക് ഒഴിക്കുക. എന്നിട്ട് നന്നായി മിക്സാക്കുക. ഇത് മിക്സിയിലും ചെയ്തെടുക്കാം.

എന്നിട്ട് മിക്സുള്ള പാത്രത്തിന്റെ മുകളിൽ അരിപ്പ വെച്ച് അതിൽ കപ്പ് മൈദയും 1 ടേബിൾ സ്പൂൺ പാൽപ്പൊടിയും 1 ടേബിൾ സ്പൂൺ കോൺഫ്ലോറും ഒന്നര ടീസ്പൂൺ ബേക്കിംഗ് പൗഡറും ഇട്ട് അതിലേക്ക് അരിക്കുക. അത് കട്ടകളില്ലാതെ മിക്സ് ചെയ്യുക. ഇനി ഇതിൽ നേരത്തെ മൈദ മിക്സ് ചെയ്ത ടൂട്ടി ഫ്രൂട്ടി ഇട്ട് യോജിപ്പിക്കാം. ഈ ബാറ്റർ കട്ടിയായിട്ടാണ് ഉണ്ടാവുക.

ഇനി ഇത് സെറ്റ് ചെയ്യേണ്ട മോൾഡ് എടുത്ത് അതിൽ ബട്ടറോ നെയ്യോ പുരട്ടി ബട്ടർ പേപ്പർ വെച്ച് അതിലേക്ക് മിക്സ് ഇട്ട് ലെവലാക്കുക. അതിലെ ബബിൾസൊക്കെ മാറാൻ ഒന്ന് ടാപ് ചെയ്താൽ മതി. ഇനി ഗ്യാസ് ഓണക്കി അതിൽ ഒരു വലിയ പാത്രം വെച്ച് ഹൈ ഫ്ലെയ്മിലാക്കി ചൂടാക്കി അതിൽ ഒരു തട്ട് വെച്ച് അതിൽ കേക്ക് സെറ്റ് ചെയ്ത പാത്രം വെയ്ക്കുക. 40 മിനിട്ട് ലോ ഫ്ലേയ്മിൽ വെച്ചാൽ മതി. തണുത്ത് കഴിഞ്ഞാൽ കട്ട് ചെയ്ത് കഴിക്കാം.

Thanath Ruchi

Similar Posts