ചപ്പാത്തി കഴിച്ച് മടുത്തെങ്കിൽ കറിയില്ലാതെ കഴിക്കാൻ ഇത് ഉണ്ടാക്കി നോക്കൂ

ഇനി പ്രഭാതഭക്ഷണത്തിനും അത്താഴത്തിനുമൊക്കെ കഴിക്കാൻ പറ്റിയ ഒരു വിഭവത്തിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. ചപ്പാത്തിയോടൊപ്പം കഴിക്കാൻ ഉരുളക്കിഴങ്ങ് സ്റ്റഫ് ചെയ്തതും എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആദ്യം ഒരു പാത്രത്തിൽ 1 കപ്പ് ഗോതമ്പ് പൊടിയും 1 കപ്പ് മൈദപ്പൊടിയും ഇടുക. ഇതിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചും ഉണ്ടാക്കാം. 2 കപ്പ് എടുത്താൽ മതി. അതിൽ കുറച്ച് ഉപ്പും ഇട്ട് ഇളം ചൂടുള്ള വെള്ളവും ഒഴിച്ച് കുഴച്ചെടുക്കണം.. കുറച്ച് നെയ്യും ഒഴിച്ച് കുഴയ്ക്കണം.

ഇനി 3 മിനിമം ഉരുളക്കിഴങ്ങ് കഴുകി വേവിക്കുക. എന്നിട്ട് തോല് കളഞ്ഞ് ഉടച്ചെടുക്കുക. എന്നിട്ട് ഒരു ചീനചട്ടിയിൽ 3 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ 1 സവാള മുറിച്ച് അതിലിട്ട് വഴറ്റണം. പിന്നെ കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് ഇടുക. പിന്നെ നിങ്ങൾക്ക് വേണ്ട എരിവിന് അനുസരിച്ച് പച്ചമുളക് അരിഞ്ഞ് ചേർക്കാം. എന്നിട്ട് ഇളക്കുക.

ഇനി പൊടികൾ ചേർക്കാം. അര ടീസ്പൂൺ കുരുമുളക് പൊടിയും കുറച്ച് ഗരം മസാലയും ഇടണം. ഗരം മസാല ഇല്ലെങ്കിൽ കുറച്ച് പെരിംജീരകവും ചിക്കൻ മസാലയും ഇട്ടാൽ മതി. കുറച്ച് മഞ്ഞൾപ്പൊടിയും ഇട്ട് പച്ചമണം മാറുന്നതു വരെ ഇളക്കുക. ഇനി ഉടച്ച് വെച്ച ഉരുളക്കിഴങ്ങ് ഇടാം. എന്നിട്ട് കുറച്ച് ഉപ്പും ഇട്ട് ഇളക്കുക. ഇനി നിങ്ങൾക്ക് വേണമെങ്കിൽ 1 ടേബിൾ കസൂരി മേത്ത ഇടാം. എന്നിട്ട് മിക്സ് ചെയ്യുക.

ഇനി മാവ് പരത്തി എടുക്കാം. ചപ്പാത്തിക്ക് എടുക്കുന്നതിനേക്കാൾ വലുതായിട്ട് ഉരുളയാക്കിയാൽ മതി. ഇനി ചപ്പാത്തി പലകയിൽ കുറച്ച് മൈദപ്പൊടി വിതറി പൂരിയുടെ വലിപ്പത്തിൽ പരത്തുക. ഇനി ദോശത്തട്ട് വെച്ച് ചൂടാകുമ്പോൾ പരത്തി വെച്ചത് ഇടുക. അതിന്റെ മുകളിൽ നെയ് പുരട്ടി ചുട്ടെടുത്താൽ മതി. അങ്ങനെ രണ്ട് ഭാഗവും ഫ്രൈ ചെയ്യാം.

Thanath Ruchi

Similar Posts