ഗോതമ്പു പൊടിയും അരിപ്പൊടിയും കൊണ്ട് 10 മിനുട്ടിൽ ഇൻസ്റ്റന്റ് നെയ്യപ്പം
നെയ്യപ്പം നമ്മൾ സാധാരണ ഉണ്ടാക്കാറുണ്ട്. എന്നാൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന നെയ്യപ്പത്തിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. ഗോതമ്പ് അരിപ്പൊടിയും കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്.
ആദ്യം ശർക്കര പാനി തയ്യാറാക്കണം.ഒരു പാത്രത്തിൽ 4 ശർക്കര ഇട്ട് 2 കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. അത് അരിച്ച് ഒരു പാത്രത്തിൽ ഒഴിക്കാം. നിങ്ങൾക്ക് മധുരം കൂടുതൽ വേണമെങ്കിൽ ചേർക്കാം.
ഇനി 1 കപ്പ് അരിപ്പൊടി ഒരു പാത്രത്തിലേക്കിടുക. മിക്സിയുടെ വലിയ ജാറിൽ നൈസായ അരിപ്പൊടി ഇടണം. ഇനി അതിൽ അര കപ്പ് ഗോതമ്പ് പൊടിയും കാൽ കപ്പ് റവയും ഇടുക. പിന്നെ അര സ്പൂൺ ജീരകം ഇടുക. ഇത് ഒപ്ഷണൽ ആണ്. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ചേർത്താൽ മതി. പിന്നെ ഇതിൽ ശർക്കര പാനിയാണ് ചേർക്കേണ്ടത്. എല്ലാം കൂടി ഒന്നു മിക്സാക്കുക. എന്നിട്ട് 8 ഏലക്കായും ഒരു നുള്ള് ഉപ്പും അര സ്പൂൺ ബേക്കിംഗ് സോഡയും ആദ്യം 1 കപ്പ് വെള്ളവും ഒഴിച്ച് അരച്ചെടുക്കുക. ഇനി മിക്സ് ചെയ്യുമ്പോൾ വേണമെങ്കിൽ ഒഴിക്കാം.അതൊരു പാത്രത്തിലേക്ക് മാറ്റുക.
ഇനി 1 ടേബിൾ സ്പൂൺ എള്ളും അര ടീസ്പൂൺ കരിംജീരകവും കുറച്ച് ചുക്ക് പൊടിയും നുള്ള് ജീരകവും ചേർത്ത് യോജിപ്പിക്കുക. ഇത് ഇഡ്ഡലിയുടെ കൂട്ടിനേക്കാൾ ലൂസായിട്ടാണ് വേണ്ടത്. ഇനി തേങ്ങാകൊത്ത് വറുത്തിട്ടോ അല്ലെങ്കിൽ തേങ്ങ ചിരകിയതോ വറുത്ത് ഇടണം. പാനിൽ കുറച്ച് നെയ് ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങ ചിരകിയതിട്ട് ബ്രൗൺ നിറമാകുമ്പോൾ എടുത്ത് കൂട്ടിലേക്ക് ചേർത്താൽ മതി. ഇത് റെസ്റ്റ് ചെയ്യാനൊന്നും വെയ്ക്കക്കമെന്നില്ല. അപ്പോൾ തന്നെ ചുട്ടെടുക്കാം.
അടുപ്പിൽ ചീനച്ചട്ടി വെച്ച് അപ്പം ചുടാനാവശ്യമായ എണ്ണ ഒഴിച്ച് തിളയ്ക്കുമ്പോൾ മീഡിയം ഫ്ലേയ്മിലേക്ക് മാറ്റുക.എന്നിട്ട് ഒരു സ്പൂൺ മാവ് ഒഴിക്കുക. അതിന്റെ മേലെയും എണ്ണ സ്പൂൺ കൊണ്ട് തളിച്ച് കൊടുക്കുക. അപ്പം പൊങ്ങി വരുമ്പോൾ തിരിച്ചിടാം. ആ ഭാഗവും വെന്തു കഴിഞ്ഞാൽ കോരി എടുക്കാം. നല്ല കട്ടിയുള്ള ചീനചട്ടിയിലോ ഇരുമ്പിന്റെ ചട്ടിയിലോ ഉണ്ടാക്കുന്നതാണ് നല്ലത് അല്ലെങ്കിൽ അപ്പം വേഗം കരിഞ്ഞ് പോകും.
