കാസർകോഡ് സ്റ്റൈലിൽ കോഴി വറുത്തത് ഇങ്ങനെ തയ്യാറാക്കാം

ഇന്നത്തെ റെസിപ്പി എന്നു പറയുന്നത് കാസർകോഡ് സ്റ്റൈലിൽ തയ്യാറാക്കുന്ന കോഴി വറുത്തതിന്റെയാണ്. ഇതിന് പ്രത്യേക ടേസ്റ്റാണ്. തേങ്ങ വറുത്തെടുക്കുകയും പൊടികളെല്ലാം വറുത്തിട്ട് ചേർക്കുന്നതു കൊണ്ടും വേറിട്ട ഒരു രുചി തന്നെയാണ്. ഇതെങ്ങനെ തയ്യാറാക്കുന്നു എന്നു നോക്കാം.

ആദ്യം പൊടികളെല്ലാം വറുത്തെടുക്കണം. ഒരു പാനിൽ 2 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് മിക്സാക്കി വറുത്തെടുക്കുക. അതൊരു ചെറിയ ബൗളിലേക്ക് മാറ്റി അതേ പാത്രത്തിൽ 2 ടേബിൾ സ്പൂൺ മല്ലിപ്പൊടി ഇട്ട് വറുക്കണം. 1 മിനിട്ട് കൊണ്ട് ഇത് വറുത്ത് കിട്ടും. അതും മാറ്റി വെയക്കുക. ഇനി 2 കപ്പ് തേങ്ങ ചിരകിയത് വറുക്കണം. ഇത് 3 മിനിട്ട് ഇളക്കുക. നിങ്ങൾക്ക് വെളിച്ചെണ്ണ ചേർത്ത് വറുക്കുന്നെങ്കിൽ അങ്ങനെ ചെയ്യാം. അതൊരു പ്ലേറ്റിലേക്ക് മാറ്റാം.

ഇനി ഒരു പാനിൽ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 2 ഏലക്കായും 1 കറുവപട്ടയും 2 ഗ്രാമ്പൂവും ഇട്ട് ഇളക്കുക. എന്നിട്ട് 2 സവാള അരിഞ്ഞത് ഇട്ട് വഴറ്റണം. അത് നിറം മാറി വരുമ്പോൾ ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് 1 മിനിട്ട് ഇളക്കുക. എന്നിട്ട് 4 പച്ചമുളക് നീളത്തിൽ അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ഇട്ട് ഇളക്കുക.

ഇനി ചിക്കൻ കഷണങ്ങളാണ് ഇടേണ്ടത്. അതിനായി 800 ഗ്രാം ചിക്കൻ കറി പീസ് നന്നായി കഴുകിയത് അതിലേക്ക് ഇടുക. നന്നായി ഇളക്കി യോജിപ്പിക്കണം. ചിക്കൻ വെള്ള നിറമാവുന്നത് വരെ ഇളക്കാം. ഇനി വറുത്ത് വെച്ച മുളകുപൊടിയും മഞ്ഞൾപൊടിയും ഇടാം. എന്നിട്ട് മിക്സ് ചെയ്യണം. ഇനി ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ് ഇതിൽ ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. ലോ ഫ്ലയ്മിലാക്കി 2 മിനിട്ട് ഇളക്കണം. ഇനി 1 കപ്പ് ചൂടുവെള്ളം ഒഴിച്ച് മിക്സാക്കാം.എന്നിട്ട് അടച്ച് വേവിക്കാം.

5 മിനിട്ട് കൂടി കഴിഞ്ഞാൽ അതിലേക്ക് വറുത്ത് വെച്ച മല്ലിപ്പൊടി ചേർക്കം. പിന്നെ അര ടീസ്പൂൺ ഗരംമസാലയും 1 ടീസ്പൂൺ കുരുമുളക്പൊടിയും ഇട്ട് യോജിപ്പിക്കുക. ഇനി നേരത്തെ വറുത്ത് വെച്ച തേങ്ങ ചേർക്കാം. എന്നിട്ട് മിക്സ് ചെയ്യാം. ഇനി ലോ ഫ്ലയ്മിൽ 5 മിനിട്ട് വെച്ച് ഉപ്പൊക്കെ നോക്കി വേണമെങ്കിൽ ഇടാം. എന്നിട്ട് ഡ്രൈ ആയാൽ വാങ്ങി വെയ്ക്കാം. ഇത് ചോറിന്റെയും ചപ്പാത്തിയുടെ കൂടെയുമൊക്കെ കഴിക്കാൻ നല്ല രുചിയായിരിക്കും.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →