ഈസിയായി ചെയ്യാവുന്ന അടിപൊളി ചെമ്മീൻ പുലാവ്
വളരെ ടേസ്റ്റിലും എളുപ്പത്തിലും തയ്യാറാക്കാൻ സാധിക്കുന്ന ചെമ്മീൻ പുലാവിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. തിരക്ക് പിടിച്ച ദിവസങ്ങളിലൊക്കെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഇത് എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.
അതിനായി 750 ഗ്രാം ചെമ്മീൻ മുറിച്ച് കഴുകി വൃത്തിയാക്കി വെയ്ക്കുക.അതിൽ 2 ടീസ്പൂൺ മുളക്പൊടിയും 1 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 1 ടീസ്പൂൺ മല്ലിപ്പൊടിയും കുറച്ച് ഉപ്പും ചേർക്കുക. പിന്നെ അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇട്ട് യോജിപ്പിക്കുക. കുറച്ച് സമയം അത് മസാല പിടിപ്പിക്കാം. എന്നിട്ട് ഫ്രൈ ചെയ്യണം. അതിനായി ഒരു പാനിൽ 5 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് തിളച്ചാൽ ചെമ്മീൻ ഇടുക. ലോ ഫ്ലയ്മിലാക്കി 10 മിനിട്ട് വെയ്ക്കാം. രണ്ട് ഭാഗവും ഫ്രൈ ആക്കണം. എന്നിട്ട് ചെറുനാരങ്ങയുടെ പകുതി മുറിച്ച് നീര് ഇതിൽ പിഴിയാം. കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞ് ഇടാം. ഫ്രൈ ആയാൽ ഒരു പ്ലേറ്റിലേക്ക് മാറ്റാം.
ഇനി വേറൊരു പാനിൽ 3 സ്പൂൺ ഓയിൽ ഒഴിക്കുക. അതിലേക്ക് 1 ടീസ്പൂൺ പശുനെയ്യ് കൂടി ഒഴിക്കുക. എന്നിട്ട് 4 ഏലക്കായും 6 ഗ്രാമ്പൂവും കഷണം കറുവ പട്ടയും തക്കോലവും 1 കറുവയിലയും ഇട്ട് ഇളക്കുക. ഇനി 2 സവാള നൈസായി മുറിച്ച് അതിൽ ഇട്ട് കുറച്ച് ഉപ്പും കൂടി ഇട്ട് വഴറ്റുക. അതൊരു ഗോൾഡൻ നിറമാകുമ്പോൾ 1 ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ ഗരംമസാലയും 2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഇളക്കുക. പൊടിയുടെ പച്ചമണം മാറിയാൽ 3 പച്ചമുളക് മുറിച്ചിടാം. പിന്നെ 1 തക്കാളി മുറിച്ച് അരച്ചതും ചേർക്കുക. എന്നിട്ട് 5 മിനിട്ട് ഇളക്കുക.
ഇനി റൈസ് ഇടണം. ബസുമതി റൈസാണ് ഇടേണ്ടത്. 1 കപ്പ് അരിക്ക് 2 കപ്പ് വെള്ളമാണ് വേണ്ടത്. 6 കപ്പ് ചൂട് വെള്ളം ഒഴിക്കുക. എന്നിട്ട് ആവശ്യത്തിന് ഉപ്പും ഇട്ട് മിക്സ് ചെയ്യുക.അതിൽ കാൽ കപ്പ് മല്ലിയില അരിഞ്ഞത് ഇട്ട് ലോ ഫ്ലേയ് മിൽ വെച്ച് മൂടി ഇട്ട് വേവിക്കണം. റൈസ് പകുതി വേവായാൽ ചെമ്മീൻ ഇട്ട് യോജിപ്പിക്കാം. 10 മിനിട്ട് കൂടി ലോ ഫ്ലേയ്മിൽ മൂടി വെച്ച് വേവിക്കാം. എന്നിട്ട് വാങ്ങി വെയ്ക്കാം.
