ബിരിയാണി

സ്പെഷ്യല്‍ കൂന്തൽ ബിരിയാണി

കൂന്തൽ ബിരിയാണി തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ

ബിരിയാണി അരി – 2 ഗ്ലാസ്സ്, കൂന്തൽ – അര കിലോ, മുളക് പൊടി – 1 ടീസ്പൂണ്‍, മഞ്ഞൾ പൊടി – 1 ടീസ്പൂണ്‍. എണ്ണ – 3 ടേബിൾ സ്പൂണ്‍. ഇഞ്ചി ചതച്ചത് – 1 ടീസ്പൂണ്‍. സവാള അരിഞ്ഞതു – അര കിലോ, പച്ചമുളക് ചതച്ചത് – 8, തക്കാളി കഷണങ്ങളാക്കിയത് – ഒരെണ്ണം വലുത്, മല്ലിപ്പൊടി – അര ടീസ്പൂണ്‍, ഗരം മസാല – 1 ടീസ്പൂണ്‍. നെയ്യ് – 1 ടീസ്പൂണ്‍, കറുവപ്പട്ട – ഒരിഞ്ച് കഷണം, ഗ്രാമ്പു – രണ്ടെണ്ണം, ഏലക്കായ 2 എണ്ണം. ചെറുനാരങ്ങ നീര് – ഒരു നാരങ്ങയുടെത്, മല്ലിയില അരിഞ്ഞത് – അല്പം, ഉപ്പു -പാകത്തിന്

പാകം ചെയ്യുന്ന വിധം

അരി കഴുകി അരിപ്പയിലിട്ടു വെള്ളം വാർന്നു പോകാൻ വക്കുക.കൂന്തൽ മുറിച്ചു കഷണങ്ങളാക്കുക. മുളകുപൊടി മഞ്ഞൾപൊടി (അര ടീസ്പൂണ്‍ ) , ഉപ്പ് എന്നിവ തമ്മിൽ യോജിപ്പിച്ച് കൂന്തൽ കഷണങ്ങളിൽ പുരട്ടുക .ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഒരു ടേബിൾ സ്പൂണ്‍ എണ്ണ എടുത്തു ഒഴിച്ച് കൂന്തൽ വാട്ടി എടുക്കുക .ഒരുപ്രഷർ കുക്കറിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണയും ഒഴിച്ച് , ഇഞ്ചി ,വെളുത്തുള്ളി , പച്ചമുളക് , സവാള (ഒരു സവാളയുടെ കഷണങ്ങൾ മാറ്റി വക്കണം ) എന്നിവ വഴറ്റുക .തക്കാളി , മഞ്ഞൾ പൊടി ( അര ടീസ്പൂണ്‍ ) , മല്ലിപ്പൊടി ,ഗരം മസാല , ഉപ്പ് , എന്നിവയിട്ട് നന്നായി ഇളക്കുക .അരക്കപ്പ് വെള്ളം ഒഴിച്ചതിനു ശേഷം കൂന്തലിടുക .കൂക്കർ മൂടി ഒരു വിസിൽ വരെ വേവിക്കുക .മറ്റൊരു പാത്രത്തിൽ നെയ്യും ഒരു ടേബിൾ സ്പൂണ്‍ എണ്ണയും ഒഴിച്ച് മാറ്റി വെച്ചിരിക്കുന്ന സവാള കഷണങ്ങൾ ബ്രൌണ്‍ നിറത്തിൽ വറുത്തു കോരുക .

ബാക്കിയുള്ള എണ്ണയിൽ കറുവപ്പട്ട , ഗ്രാമ്പൂ , ഏലക്കായ എന്നിവ ഇടുക.കഴുകി വച്ച അരി അതിലിട്ട് ഇളക്കുക . നാല് ഗ്ലാസ്സ് വെള്ളമൊഴിച്ച് ഉപ്പു ചേർത്തിളക്കുക . വെള്ളം വറ്റുന്ന വരെ വേവിക്കുക .തയ്യാറാക്കി വച്ചിരിക്കുന്ന കൂന്തൽ മസാലയിൽ ചെറുനാരങ്ങ നീര് ചേർത്ത് യോജിപ്പിക്കുക . ഇത് വെന്ത ചോറിലിട്ടു ഇളക്കി യോജിപ്പിക്കുക.പാത്റം മൂടി ചെറു തീയിൽ രണ്ടു മൂന്നു മിനിറ്റ് വക്കുക .ബിരിയാണി പ്ലേറ്റിലേക്ക് മാറ്റിയ ശേഷം മുകളിൽ മല്ലിയിലയും വറുത്ത സവാളയും വിതറി അലങ്കരിക്കുക .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close