മീന്‍ വിഭവങ്ങള്‍

കരിമീന്‍ മപ്പാസ്‌ (കരിമീന്‍ പാലുകറി)

ആവശ്യം വേണ്ട സാധനങ്ങള്‍

കരിമീന്‍ – 1 കിലോ,മഞ്ഞപ്പൊടി – 1/2 ടീ സ്പൂണ്‍, മുളകുപൊടി – 1 ടീ സ്പൂണ്‍, കുരുമുളക് പൊടി – 1 ടീ സ്പൂണ്‍, വിന്നാഗിരി – 2 ടീ സ്പൂണ്‍, ഉപ്പ് – ആവശ്യത്തിന്, സവാള (കനം കുറച്ച് അരിഞ്ഞത് ) – 2 എണ്ണം, ഇഞ്ചി (ചെറുതായി അരിഞ്ഞത് ) – 1 1/2 ടേബിള്‍ സ്പൂണ്‍, വെളുത്തുള്ളി (ചെറുതായി അരിഞ്ഞത് ) – 1 1/2 ടേബിള്‍ സ്പൂണ്‍, പച്ചമുളക് (നീളത്തില്‍ മുറിച്ചത് ) – 7-8 എണ്ണം, തക്കാളി (വട്ടത്തില്‍ അരിഞ്ഞത് ) – 2 എണ്ണം, ഏലക്ക – 4 എണ്ണം, ഗ്രാമ്പൂ – 4 എണ്ണം, കറുവാ പട്ട – 1 ഇടത്തരം കഷണം, അണ്ടിപ്പരിപ്പ് (മയത്തില്‍ അരച്ചത് ) – 2 ടേബിള്‍ സ്പൂണ്‍, തലപ്പാല്‍ (കട്ടിയുള്ള തേങ്ങാപ്പാല്‍) – 1 1/2 കപ്പ്, രണ്ടാം പാല്‍ (കട്ടി കുറഞ്ഞ തേങ്ങാപാല്‍) – 2 കപ്പ്, വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്, കറി വേപ്പില – 2 തണ്ട്, ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

മീന്‍ കഷണങ്ങള്‍ രണ്ടുമുതല്‍ അഞ്ചുവരെയുള്ള ഐറ്റംസ് ചേര്‍ത്ത് ഇളക്കി പത്തു മിനിറ്റ് വെക്കുക. പാനില്‍ എണ്ണയൊഴിച്ച് കരിമീന്‍ പൊള്ളിച്ചെടുക്കുക (പകുതി വേവില്‍ വറുത്തെടുക്കുക). അതെ പാനില്‍ ഏലക്ക, ഗ്രാമ്പൂ, പട്ട എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് സവാള വാടുന്നത് വരെ വഴറ്റുക. കുരുമുളക് പൊടി, തക്കാളി എന്നിവ ചേര്‍ത്ത് തക്കാളി വാടുന്നത് വരെ വഴറ്റുക.

ഇനി രണ്ടാം പാല്‍ ഒഴിച്ച് തിളക്കുമ്പോള്‍ വറുത്ത് വെച്ച മീന്‍ കഷങ്ങള്‍ ഇടുക. മുകളില്‍ വേപ്പില വിതറിയിട്ട് അടച്ചു വെച്ച് ചെറുതീയില്‍ പാകം ചെയ്യുക (5-10 മിനിറ്റ്). പാകമാകാന്‍ എടുക്കുന്ന സമയത്ത് അരച്ച് വെച്ച അണ്ടിപ്പരിപ്പ് തലപ്പാലില്‍ ചേര്‍ത്ത് നന്നായി കലക്കുക. ഈ മിശ്രിതം കറിയില്‍ ഒഴിച്ച് ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ത്ത് ചെറുതീയില്‍ വെക്കുക. തിളച്ചു തുടങ്ങുന്നതിന് തൊട്ടു മുന്നേ അടുപ്പില്‍ നിന്ന് ഇറക്കി വെക്കാം. ഇനി ഗാര്‍ണിഷ് ചെയ്ത് വിളമ്പിക്കോളൂ. കരിമീന്‍ മപ്പാസ്‌ പാലപ്പം. വെള്ളയപ്പം, ബ്രെഡ്‌ എന്നിവയുടെ കൂടെ നല്ല കോമ്പിനേഷനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close