Featured

അറിയാമോ കടച്ചക്ക എന്ന പ്രകൃതിയുടെ വരദാനത്തെ? എത്ര ഗുണങ്ങൾ അറിയുക

നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇന്നും സുലഭമായി കിട്ടുന്നതും നാം അധികം പ്രാധാന്യം നൽകാത്തതുമായ ഒരു ഫലമാണ് കടച്ചക്ക. തെക്കൻ കേരളത്തിൽ ഇത് ശീമച്ചക്ക ആണ്. കടച്ചക്ക ഔഷധസമ്പുഷ്ടമായ ഒന്നാണ്. ഇതിന്റെ ഫലം മാത്രമല്ല ഇല, മരക്കറ എന്നിവയെല്ലാം ഡയബറ്റിസ്, ത്വക്്രോഗങ്ങൾ, വയറിളക്കം, ആസ്ത്മ, വാതസംബന്ധമായ രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ കഴിവുള്ള പ്രകൃതിദത്തമായ ഔഷധമായി കണക്കാക്കി വരുന്നു. ഇതിനെ ഫലം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും പരിഗണന ഒരു പച്ചക്കറിയായാണ് എന്നു മാത്രം.കടച്ചക്കയിൽ ധാരാളം അടങ്ങിയിരിക്കുന്ന നാരുകൾ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നതാണ്. വയറിളക്കം പൊലുള്ള പ്രശ്നങ്ങൾ ചെറുക്കാനും കടച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close