പച്ചക്കറി വിഭവങ്ങള്‍

ചോറുണ്ണാൻ ഈ ഒരു ഉള്ളിക്കറി മാത്രം മതി – തയ്യാറാക്കുന്ന വിധം

ചോറുണ്ണാൻ ഈ ഒരു ഉള്ളിക്കറി മാത്രം മതി തയ്യാറാക്കുന്ന വിധം

ചെറിയ ഉള്ളി – 15, സവാള – 1, പച്ചമുളക് – 3 to 4, വാളൻ പുളി – 1ചെറുനാരങ്ങാവലുപ്പത്തിൽ, മുളക് പൊടി – 1 1/2 tsp, മഞ്ഞൾ പൊടി – 1/2 tsp, ശർക്കര – 1smallpiece, അരിപ്പൊടി – 1 tbsp, മല്ലിയില – 2 tbsp, വെള്ളം ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്, കടുക് താളിക്കാൻ :, വെളിച്ചെണ്ണ – 2 tsp, കടുക് – 1/2 tsp, ജീരകം – 1/2 tsp, ഉലുവ – 1/4 tsp, ഉണക്ക മുളക് – 2, കറിവേപ്പില

ചട്ടി അടുപ്പത്തു വെച്ചു ചൂടായി വരുമ്പോൾ അതിലേക്കു എണ്ണ ഒഴിച്ച് ഉള്ളിയും സവാളയും ഇട്ടു വഴറ്റി എടുക്കണം. പച്ചമുളകും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം, ഇതിലേക്ക് മുളക് പൊടിയും, മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റിയതിനു ശേഷം, വാളൻ പുളി പിഴിഞ്ഞതും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കണം. ചെറിയ ഒരു കഷ്ണം ശർക്കര ഇതിലേക്ക് ചേർത്ത് കൊടുക്കണം. കറി അൽപ്പസമയം അടച്ചു വെച്ചു തിളപ്പിച്ചതിനു ശേഷം അൽപ്പം അരിപ്പൊടിയിലേക്കു കുറച്ചു വെള്ളവും ചേർത്ത് യോജിപ്പിച്ചു കറിയിലേക്കു ചേർത്ത് കൊടുക്കണം. കറി അൽപ്പം കുറുകി കിട്ടുന്നതിന് വേണ്ടി ആണു ഇങ്ങനെ ചെയ്യുന്നത് . ഇതിലേക്ക് അൽപ്പം മല്ലിയില കൂടി ചേർത്ത് ഒന്ന് രണ്ടു മിനിറ്റ് കൂടി അടച്ചു വെച്ചു ചൂടാക്കണം.

കറി ആവശ്യത്തിന് കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റി, ഇതിലേക്ക് മേൽപ്പറഞ്ഞ കടുക് താളിക്കാൻ ഉള്ള ingredients എല്ലാം എണ്ണയിൽ താളിച്ചു കറിയിലേക്കു ചേർത്ത് ചൂടോടെ ചോറിന്റെ കൂടെ വിളംബാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close