രുചികരവും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ വെണ്ടയ്ക്ക സൂപ്പ് തയ്യാറാക്കാം

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ടേസ്റ്റി സൂപ്പ് ആണിത്. വെണ്ടയ്ക്ക കൂടുതൽ ആയി കിട്ടുമ്പോൾ എന്തായാലും ട്രൈ ചെയ്തു നോക്കേണ്ട ഒരു ഐറ്റം ആണിത്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് വെണ്ടയ്ക്ക സൂപ്പ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം പത്തു വെണ്ടയ്ക്ക നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം ചെറുതായി മുറിച്ചു വക്കണം. ഇനി അതൊരു കുക്കറിലേക്ക് ചേർക്കുക. ഇനി നാലു വെളുത്തുള്ളി അരിഞ്ഞത്, രണ്ടു പച്ചമുളക് അരിഞ്ഞത്, കാൽ സ്പൂൺ മഞ്ഞൾപൊടി, പാകത്തിന് ഉപ്പ്, മൂന്നു കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി മൂടി വച്ചു രണ്ടു വിസിൽ വരുന്നത് വരെ നന്നായി വേവിക്കുക. വെണ്ടയ്ക്ക വെന്തു വന്നാൽ അതിലെ വെള്ളം മാത്രം അരിച്ചു എടുക്കുക. വെണ്ടയ്ക്ക മിക്സ്‌ ചെയ്യരുത്. കൊഴുപ്പ് ഉണ്ടാകും.

ഇനി ഒരു പാനിലേക്ക് രണ്ടു സ്പൂൺ ബട്ടർ ചേർക്കുക. അതിലേക്ക് രണ്ടു ഗ്രാമ്പു, ഒരു കഷ്ണം പട്ട, രണ്ടു ഏലക്ക, എന്നിവ ചേർക്കുക. ഇനി അര കപ്പ് ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഉള്ളി നന്നായി വാടി വന്നാൽ അതിലേക്ക് ഒരു സ്പൂൺ മൈദ അല്ലെങ്കിൽ കോൺഫ്ളർ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു സ്പൂൺ കുരുമുളക്പൊടി കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിലേക്ക് നേരത്തെ എടുത്തു വച്ചിരിക്കുന്ന വെണ്ടയ്ക്കയുടെ വെള്ളം അര കപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു കുറുകിയാൽ ബാക്കിയുള്ള സൂപ്പ് മുഴുവൻ ആയി ചേർത്ത് തിളപ്പിക്കുക. ഈ സമയത്തു പാകത്തിന് ഉപ്പും, എരിവും ഉണ്ടെന്ന് ഉറപ്പ് വരുത്തുക. സൂപ്പ് നന്നായി കുറുകി വരാൻ തുടങ്ങിയാൽ അതിലേക്ക് അൽപ്പം മല്ലിയില അരിഞ്ഞത് കൂടി ചേർത്ത് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ സ്വാദിഷ്ടമായ “വെണ്ടയ്ക്ക സൂപ്പ്” റെഡി.

Thanath Ruchi

Similar Posts