നാടൻ ടേസ്റ്റിൽ ഉണ്ണിത്തണ്ട് പച്ചടി റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ

ഉണ്ണിത്തണ്ട് കിട്ടിയാൽ ഇനി വെറുതെ കളയണ്ട.. ഒരു അടിപൊളി പച്ചടി റെഡി ആക്കി എടുക്കാം. വെറൈറ്റി ടേസ്റ്റിൽ ഉള്ള ഈ പച്ചടി എല്ലാവർക്കും ഇഷ്ടമാകും. അതുപോലെ തന്നെ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പവുമാണ്. അഞ്ചു മിനിറ്റിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാവുന്നതേ ഉള്ളൂ. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഇതു തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു കപ്പ് ഉണ്ണിത്തണ്ട് ചെറുതായി അരിഞ്ഞു എടുക്കുക. കഴുകി എടുത്തു നന്നായി നൂൽ ചുറ്റിച്ചു എടുത്തു കളയണം. അതിനു ശേഷം നന്നായി വെള്ളം ഊറ്റി എടുക്കുക. ഇനി ഒരു കുക്കറിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉണ്ണിത്തണ്ടും, അര കപ്പ് വെള്ളവും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി അടച്ചു വേവിക്കുക. ഇതു വെന്തു വന്നാൽ അതിലെ വെള്ളം ഊറ്റി വക്കണം.

ഇനി അര മുറി തേങ്ങാ മൂന്നു പച്ചമുളക്, അര കപ്പ് തൈര്, ഒരു സ്പൂൺ കടുക് എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക. ( കടുക് അവസാനം ചേർത്ത് അരച്ചു എടുത്താൽ മതി. നന്നായി അരഞ്ഞു പോകരുത്. ) ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒന്നര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി നാലു വറ്റൽമുളക് പൊട്ടിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഉണ്ണിത്തണ്ടും, തേങ്ങാ അരവും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി പാകത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ( ഈ സമയത്തു ഉപ്പും, പുളിയും, എരിവും എല്ലാം പാകത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ) ഇനി തിളക്കുന്നതിനു മുൻപ് തന്നെ വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ഉണ്ണിത്തണ്ട് പച്ചടി” തയ്യാറാണ്….!!!

Thanath Ruchi

Similar Posts