ഉണ്ണിത്തണ്ട് ഉണ്ടെങ്കിൽ ഇനി കളയരുതേ? വെറൈറ്റി ടേസ്റ്റിൽ അടിപൊളി ആയി അച്ചാർ റെഡി ആക്കി എടുക്കാം
ഒരു ചെറിയ കഷ്ണം ഉണ്ണിത്തണ്ട് ഉണ്ടെങ്കിൽ നമുക്ക് ഊണിനു കഴിക്കാൻ പറ്റിയ ഒരു അച്ചാർ റെഡി ആക്കി എടുക്കാം. വയറിനു വളരെ അധികം നല്ലതുമായ ഉണ്ണിത്തണ്ട് എല്ലാവർക്കും ഇഷ്ടമാകും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഉണ്ണിത്തണ്ട് അച്ചാർ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഉണ്ണിത്തണ്ട് തോല് പൊളിച്ചു വട്ടത്തിൽ അരിഞ്ഞു എടുക്കുക. അതിനു ശേഷം ചെറുതായി മുറിച്ചു എടുക്കണം. ഇനി വെള്ളത്തിൽ ഇട്ടു നല്ലത് പോലെ കഴുകി നൂൽ ചുറ്റിച്ചു എടുത്തു കളയണം. ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ നല്ലെണ്ണ ചേർക്കുക. അതിലേക്ക് രണ്ടു സ്പൂൺ കടുക് ചേർക്കുക. നല്ലവണ്ണം പൊട്ടി വന്നാൽ അതിലേക്ക് നാലു വറ്റൽമുളക് പൊട്ടിച്ചത് ചേർക്കുക. ഇനി അൽപ്പം കറിവേപ്പില കൂടി ചേർത്ത് ഇളക്കുക.
ശേഷം രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക. ഇനി ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് രണ്ടര സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഉലുവപ്പൊടി, അര സ്പൂൺ കായംപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ നന്നായി വഴറ്റുക. ചെറിയ തീയിൽ നന്നായി വഴറ്റി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇനി അതിലേക്ക് അരിഞ്ഞു ഊറ്റി വച്ചിരിക്കുന്ന ഉണ്ണിത്തണ്ട് ചേർത്ത് നന്നായി വഴറ്റുക. ഇനി പാകത്തിന് ഉപ്പ് ചേർക്കുക. നന്നായി മിക്സ് ചെയ്തു അടച്ചു വച്ചു വേവിക്കുക. വെന്തു വന്നാൽ അതിലേക്ക് പുളിക്ക് അനുസരിച്ചു പാകത്തിന് വിനിഗർ ചേർത്ത് നന്നായി മിക്സ് ചെയ്യണം. അതിനു ശേഷം ത൭ ഓഫ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി “ഉണ്ണിത്തണ്ട് അച്ചാർ” റെഡി… !!! ചോറിന് കൂടെ കഴിക്കാൻ പറ്റുന്ന ഒന്നാന്തരം അച്ചാർ ആണിത്.
